Kerala
ഓണ്‍ലൈന്‍ പരിശോധനക്കിടെ രോഗിയുടെ നഗ്നതാപ്രദര്‍ശനം; പരാതിയുമായി ഡോക്ടർ
തൃശൂർ സ്വദേശിക്കെതിരെയാണ് പരാതി

പത്തനംതിട്ട| ഓണ്‍ലൈന്‍ പരിശോധനക്കിടെ രോഗി നഗ്നതാപ്രദര്‍ശനം നടത്തിയെന്ന പരാതിയുമായി വനിതാ ഡോക്ടര്‍. സംഭവത്തിൽ ഡോക്ടര്‍ പോലീസില്‍ പരാതി നല്‍കി. സര്‍ക്കാരിൻ്റെ ഇ- സഞ്ജീവനി കണ്‍സള്‍ട്ടേഷനിടെയാണ് സംഭവം. തൃശ്ശൂര്‍ സ്വദേശിയായ മുഹമ്മദ് സുഹൈബ് (21) എന്ന യുവാവ് കണ്‍സള്‍ട്ടേഷനിടെ സ്വകാര്യഭാഗങ്ങള്‍ കാണിച്ചുവെന്നാണ് പരാതി.
കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ മാനസികാരോഗ്യ വിഭാഗത്തിലെ ഡോക്ടറാണ് പരാതിക്കാരി. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ ഡ്യൂട്ടിയായിരുന്നു ഡോക്ടര്‍ക്കുണ്ടായിരുന്നത്. വീട്ടിലിരുന്ന് ലാപ്‌ടോപ് ഉപയോഗിച്ച് ഇ സഞ്ജീവനി മുഖാന്തരം ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ നടത്തുന്നതിനിടെ മുഹമ്മദ് സുഹൈബ് നഗ്നതാപ്രദര്‍ശനം നടത്തിയെന്നാണ് ഡോക്ടറുടെ പരാതി.
കോന്നി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ മുഖേനയാണ് ഡോക്ടര്‍ പോലീസില്‍ പരാതി നല്‍കിയത്. സംഭവം നടന്നത് ആറന്മുള പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ പോലീസ് കേസ് ഇവിടേക്ക് കൈമാറുകയായിരുന്നു.
---- facebook comment plugin here -----