International
കാബൂളില്‍ സ്‌ഫോടനം; ഏഴുപേര്‍ കൊല്ലപ്പെട്ടു, 13 പേര്‍ക്ക് പരുക്ക്
ഷെഹര്‍-ഇ-നവ് പ്രദേശത്തെ ഒരു ചൈനീസ് ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് സ്‌ഫോടനമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ചൈനക്കാരനും ആറുപേര്‍ അഫ്ഗാനികളുമാണ്.
കാബൂള്‍ | അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. ഒരു കുട്ടി ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഷെഹര്‍-ഇ-നവ് പ്രദേശത്തെ ഒരു ചൈനീസ് ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് സ്‌ഫോടനമുണ്ടായത്.
കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ചൈനക്കാരനും ആറുപേര്‍ അഫ്ഗാനികളുമാണ്. അയൂബ് എന്നയാളാണ് കൊല്ലപ്പെട്ട ചൈനക്കാരനെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
കാബൂളില്‍ ഏറ്റവും സുരക്ഷിത മേഖലയായി കണക്കാക്കുന്ന പ്രദേശമാണ് ഷെഹര്‍-ഇ-നവ്. എംബസികള്‍, ഷോപ്പിങ് കോംപ്ലക്‌സുകള്‍, ഓഫീസ് കെട്ടിടങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശമാണ് ഇത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
---- facebook comment plugin here -----


