Connect with us

ICF

'ചൂഷണമുക്ത പ്രവാസം': അൽ ഖസീം ഐ സി എഫ് ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു

സർക്കാറും  സംഘടനകളും ബോധവത്കരണം നടത്തേണ്ടത് അനിവാര്യതയാണെന്ന് വിഷയം അവതരിപ്പിച്ച വാടാനപ്പള്ളി ഇസ്റ ചെയർമാൻ ഹുസൈൻ തങ്ങൾ വാടാനപ്പള്ളി പറഞ്ഞു.

Published

|

Last Updated

ബുറൈദ | ചൂഷണവഴികളെ കുറിച്ച് പ്രവാസികളെ ബോധവത്കരിക്കാൻ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) നടത്തിവരുന്ന ദ്വൈമാസ കാമ്പയിനോടനുബന്ധിച്ച് അൽ ഖസീം സെൻട്രൽ കമ്മിറ്റി ആശയ സംവാദം സംഘടിപ്പിച്ചു. വിഷയവുമായി ബന്ധപ്പെട്ട് സർക്കാറും സംഘടനകളും ബോധവത്കരണം നടത്തേണ്ടത് അനിവാര്യതയാണെന്ന് വിഷയം അവതരിപ്പിച്ച വാടാനപ്പള്ളി ഇസ്റ ചെയർമാൻ ഹുസൈൻ തങ്ങൾ വാടാനപ്പള്ളി പറഞ്ഞു. പ്രൊവിൻസ് അഡ്മിൻ സെക്രട്ടറി ശിഹാബ് സാവാമ ഉദ്ഘാടനം ചെയ്തു.

സ്വർണക്കടത്ത് മാഫിയയുടെ പ്രലോഭനങ്ങളിൽ സാധാരണക്കാരായ പ്രവാസികൾ വീഴരുതെന്നും
മയക്കുമരുന്ന്, സ്വർണ മാഫിയകളെ സർക്കാറും ഉദ്യോഗസ്ഥ വിഭാഗവും നിയന്ത്രിക്കണമെന്നും

ഇത്തരം പൊതു വിഷയങ്ങളിൽ പ്രവാസി സംഘടനകളുടെ ശക്തമായ പ്രചാരണ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരിക്കണമെന്നും സംവാദത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് എൻജിനീയർ ബശീർ കണ്ണൂർ, നാസർ കല്ലയിൽ നെസ്റ്റോ, പർവേസ് തലശ്ശേരി (പ്രവാസി സംഘം), പ്രമോദ് കുര്യൻ (ഒ ഐ സി സി), അയ്യൂബ് മുക്കം (കെ എം സി സി), ഫത്താഹ് ആലിക്കൽ (24 ന്യൂസ്‌), അബ്ദുർറശീദ് (മാധ്യമം), സ്വാലിഹ് ബെല്ലാരി (കെ സി എഫ്), നൗഫൽ മണ്ണാർക്കാട് (ആർ എസ് സി) സംസാരിച്ചു. ഖസീം സെൻട്രൽ പ്രസിഡന്റ് അബൂനവാസ്‌ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. യഅ്ഖൂബ് സഖാഫി, ശറഫുദ്ദീൻ വാണിയമ്പലം, സത്താർ വഴിക്കടവ് സംബന്ധിച്ചു.

Latest