Connect with us

National

പാക്കിസ്ഥാന് ചാരവൃത്തി; മുതിർന്ന ഡി ആർ ഡി ഒ ശാസ്ത്രജ്ഞൻ അറസ്റ്റിൽ

പ്രദീപ് പാക് ഇന്റലിജൻസ് വിഭാഗത്തിന്റെ ഹണി ട്രാപ്പിൽ കുടുങ്ങിയതായാണ് സംശയിക്കുന്നത്.

Published

|

Last Updated

മുംബൈ | ചാരവൃത്തിക്കേസിൽ മുതിർന്ന ഡി ആർ ഡി ഒ ശാസ്ത്രജ്ഞൻ അറസ്റ്റിൽ. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനു കീഴിലെ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് ഡയറ്കടർ പ്രദീപ് കുരുൽക്കറാണ് അറസ്റ്റിലായത്. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേനയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പ്രദീപ് പാക് ഇന്റലിജൻസ് വിഭാഗത്തിന്റെ ഹണി ട്രാപ്പിൽ കുടുങ്ങിയതായാണ് സംശയിക്കുന്നത്. സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമിൽ യുവതിയുടെ ഫോട്ടോ ഉപേയാഗിച്ച് ഇയാളെ വശത്താക്കുകയും വിവരങ്ങൾ ചോർത്താൻ ശ്രമിക്കുകയുകമായിരന്നു. കഴിഞ്ഞ സെപ്തംബർ, ഒക്ടോബർ മാസങ്ങളിലായാണ് വീഡിയോ കോൾ, വഴിയും വോയിസ് മെസ്സേജുകൾ വഴിയും ഇയാൾ പാക് ഇന്റലിജൻസ് ടീം അംഗങ്ങളുമായി നിരന്തരം സംഭാഷണം നടത്തിയത്.

ഡിആർഡിഒയിൽ നിർണായക സ്ഥാനമാണ് ഇയാൾക്ക് ഉണ്ടായിരുന്നത്. എഡി, എംആർഎസ്എഎം, നിർഭയ് സബ്സോണിക് ക്രൂയിസ് മിസൈൽ സിസ്റ്റം, പ്രഹാർ, ക്യുആർഎസ്എഎം, എക്സ്ആർഎസ്എം, ഹൈപ്പർബാറിക് ചേംബർ എന്നിവയ്‌ക്കായുള്ള മിസൈൽ ലോഞ്ചറുകൾ ഉൾപ്പെടെ നിരവധി സൈനിക എഞ്ചിനീയറിംഗ് സിസ്റ്റങ്ങളുടെയും ഉപകരണങ്ങളുടെയും വിജയകരമായ രൂപകൽപ്പനയിലും വികസനത്തിലും ഡെലിവറിയിലും ഇയാൾ പ്രധാന പങ്ക് വഹിച്ചിരുന്നു.

ബുധനാഴ്ചയാണ് പ്രദീപിനെ എടിഎസ് സംഘം കസ്റ്റഡിയിലെടുത്തത്. തുടർന്ന് ചോദ്യം ചെയ്യലിന് ശേഷം ഇന്ന് പൂനെയിലെ കോടതിയിൽ ഹാജരാക്കി.

Latest