Ongoing News
ജനകീയ പ്രതിരോധ യാത്രയിൽ പങ്കെടുക്കാൻ തൃശൂരിലെത്തി ഇ പി
വിവാദം മാധ്യമ സൃഷ്ടിയാണെന്ന് ഇ പി

തൃശൂർ | വിവാദങ്ങൾക്കൊടുവിൽ എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ സി പി എം ജനകീയ പ്രതീരോധ ജാഥയിൽ പങ്കെടുക്കാനായി തൃശൂരിലെത്തി. എന്നാൽ, വിവാദം മാധ്യമ സൃഷ്ടിയാണെന്നും താൻ എപ്പോഴും പാർട്ടിക്കൊപ്പമാണെന്നും പ്രതികരിച്ച് ഇ പി ജയരാജൻ.
വൈകീട്ട് അഞ്ചിന് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന സ്വീകരണം സമ്മേളനത്തിൽ ഇ പി പങ്കെടുക്കുമെന്നാണ് വിവരം. തൃശൂര്‍, ഒല്ലൂര്‍ നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് തൃശൂര്‍ നഗരത്തില്‍ സ്വീകരണം. ആദ്യദിവസമായ ഇന്നതെ പര്യടനം തൃശൂരില്‍ സമാപിക്കും.
---- facebook comment plugin here -----