Obituary
ഇ എം എസിന്റെ മകള്‍ ഡോ. മാലതി അന്തരിച്ചു
പുലര്‍ച്ചെ തിരുവനന്തപുരം ശാസ്തമംഗലത്തെ വസതിയിലാണ് അന്ത്യം

കൊച്ചി | മുന്‍ മുഖ്യമന്ത്രിയും സി പി എം സ്ഥാപക നേതാവുമായിരുന്ന ഇ എം എസിന്റെ മകള്‍ ഡോ. മാലതി ദാമോദരന്‍ (87) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. പുലര്‍ച്ചെ തിരുവനന്തപുരം ശാസ്തമംഗലത്തെ വസതിയിലാണ് അന്ത്യം.
സംസ്‌കാരം നാളെ ശാന്തികവാടത്തില്‍ നടക്കും. ദീര്‍ഘകാലം രാമകൃഷ്ണ മിഷന്‍ ആശുപത്രിയില്‍ ഡോക്ടറായിരുന്നു. ഇ എം എസ് നമ്പൂതിരിപ്പാടിന്റെ മൂത്തമകളാണ് മാലതി. പ്രശസ്ത ശാസ്ത്രജ്ഞന്‍ ഡോ. എ ഡി ദാമോദരന്‍ ആണ് ഭര്‍ത്താവ്. ഹരീഷ് ദാമോദരന്‍, സുമംഗല ദാമോദരന്‍ എന്നിവരാണ് മക്കള്‍. ഇ എം രാധ, പരേതരായ ഇ എം ശ്രീധരന്‍, ഇ എം ശശി എന്നിവര്‍ സഹോദരങ്ങളാണ്.
---- facebook comment plugin here -----