Uae
എമിറേറ്റ്സ് പാർക്ക് സൂ, അൽ വഹ്ദ മാളിൽ നിന്ന് സൗജന്യ ബസ് സർവീസ്
കുടുംബങ്ങൾക്കും വിനോദസഞ്ചാരികൾക്കും മൃഗശാലയിലേക്കുള്ള യാത്ര എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ അൽ വഹ്ദ മാളുമായി സഹകരിച്ചാണ് ഈ ഒരു വർഷത്തെ പദ്ധതി നടപ്പിലാക്കുന്നത്.
അബൂദബി| സന്ദർശകർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രാസൗകര്യം ഒരുക്കുന്നതിനായി അബൂദബിയിലെ പ്രമുഖ വിനോദകേന്ദ്രമായ എമിറേറ്റ്സ് പാർക്ക് സൂ ആൻഡ് റിസോർട്ട് (EPZR), അൽ വഹ്ദ മാളിൽ നിന്ന് സൗജന്യ ഷട്ടിൽ ബസ് സർവീസ് ആരംഭിച്ചു. കുടുംബങ്ങൾക്കും വിനോദസഞ്ചാരികൾക്കും മൃഗശാലയിലേക്കുള്ള യാത്ര എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ അൽ വഹ്ദ മാളുമായി സഹകരിച്ചാണ് ഈ ഒരു വർഷത്തെ പദ്ധതി നടപ്പിലാക്കുന്നത്. നഗരമധ്യത്തിലുള്ള പ്രധാന ഷോപ്പിംഗ് കേന്ദ്രമായ അൽ വഹ്ദ മാളിനെയും പ്രകൃതിദത്തമായ വന്യജീവി അനുഭവങ്ങൾ നൽകുന്ന എമിറേറ്റ്സ് പാർക്ക് സൂവിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ പുതിയ സർവീസ്.
ബസ് സർവീസ് സമയം:
ആഴ്ചയിൽ മൂന്ന് ദിവസം (വെള്ളി, ശനി, ഞായർ) ആണ് ഈ സേവനം ലഭ്യമാകുക.
വെള്ളിയാഴ്ചകളിൽ: അൽ വഹ്ദ മാളിൽ നിന്നുള്ള പുറപ്പെടൽ: ഉച്ചയ്ക്ക് 2മണി, വൈകുന്നേരം 5 മണി. മൃഗശാലയിൽ നിന്നുള്ള മടക്കയാത്ര: വൈകുന്നേരം 4 മണി, രാത്രി 8 മണി.
ശനി, ഞായർ ദിവസങ്ങളിൽ: അൽ വഹ്ദ മാളിൽ നിന്നുള്ള പുറപ്പെടൽ: ഉച്ചയ്ക്ക് 1 മണി, വൈകുന്നേരം 4.30. രണ്ടിടങ്ങളിലും പ്രത്യേകമായി അടയാളപ്പെടുത്തിയ പോയിന്റുകളിൽ നിന്നാണ് ബസ് സർവീസ് നടത്തുക.
വെള്ളിയാഴ്ചകളിൽ: അൽ വഹ്ദ മാളിൽ നിന്നുള്ള പുറപ്പെടൽ: ഉച്ചയ്ക്ക് 2മണി, വൈകുന്നേരം 5 മണി. മൃഗശാലയിൽ നിന്നുള്ള മടക്കയാത്ര: വൈകുന്നേരം 4 മണി, രാത്രി 8 മണി.
ശനി, ഞായർ ദിവസങ്ങളിൽ: അൽ വഹ്ദ മാളിൽ നിന്നുള്ള പുറപ്പെടൽ: ഉച്ചയ്ക്ക് 1 മണി, വൈകുന്നേരം 4.30. രണ്ടിടങ്ങളിലും പ്രത്യേകമായി അടയാളപ്പെടുത്തിയ പോയിന്റുകളിൽ നിന്നാണ് ബസ് സർവീസ് നടത്തുക.
സന്ദർശകർക്ക് കൂടുതൽ സുഗമമായ അനുഭവം നൽകുന്നതിനാണ് അൽ വഹ്ദ മാളുമായി ഇത്തരമൊരു പങ്കാളിത്തത്തിൽ ഏർപ്പെട്ടത്. ഈ സൗജന്യ സേവനത്തിലൂടെ നഗരജീവിതത്തെ പ്രകൃതിയോടും വന്യജീവികളോടും കൂടുതൽ അടുപ്പിക്കാൻ സാധിക്കും, എന്ന് എമിറേറ്റ്സ് പാർക്ക് സൂ ഡയറക്ടർ ഓഫ് ഓപ്പറേഷൻസ് മിസ്റ്റർ സഈദ് അലാമിൻ പറഞ്ഞു. വരും മാസങ്ങളിൽ സന്ദർശകർക്കായി കൂടുതൽ വിനോദ പരിപാടികൾ സംയുക്തമായി സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷോപ്പിംഗിന്ശേഷം കുടുംബങ്ങൾക്ക് വളരെ സുഗമമായി മൃഗശാല സന്ദർശിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്. അൽ വഹ്ദ മാൾ ജനറൽ മാനേജർ മിസ്റ്റർ മായങ്ക് എം. പാൽ പറഞ്ഞു.
സന്ദർശകരുടെ സൗകര്യത്തിന് മുൻഗണന നൽകുന്നതിനൊപ്പം അബൂദബിയിലെ ടൂറിസം മേഖലയ്ക്ക് ഈ നീക്കം വലിയ കരുത്തേകും. ഈ സഹകരണം വഴി ഇരുസ്ഥലങ്ങളിലേക്കും കൂടുതൽ സന്ദർശകരെ ആകർഷിക്കാനും വാരാന്ത്യങ്ങളിൽ കുടുംബങ്ങൾക്ക് മികച്ചൊരു ഔട്ടിംഗ് അനുഭവം നൽകാനും സാധിക്കുമെന്ന് അൽ വഹ്ദ മാൾ ഡെപ്യൂട്ടി ജനറൽ മാനേജർ സൂരജ് കെ.പി അഭിപ്രായപ്പെട്ടു.
---- facebook comment plugin here -----


