Uae
എമിറേറ്റ്‌സ് അഗ്രികൾച്ചറൽ കോൺഫറൻസ് അൽ ഐനിൽ
100-ലധികം പ്രാദേശിക കർഷകർ, 20 സർക്കാർ സ്ഥാപനങ്ങൾ, 40 സ്വകാര്യ കമ്പനികൾ, നാല് ദേശീയ സർവകലാശാലകൾ, 20 നൂതന കൃഷി പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്ന സ്റ്റാർട്ടപ്പുകൾ, 1000-ലധികം സ്‌കൂൾ വിദ്യാർഥികൾ എന്നിവർ ഈ പരിപാടിയിൽ പങ്കെടുക്കും.

അൽ ഐൻ | എമിറേറ്റ്‌സ് അഗ്രികൾച്ചറൽ കോൺഫറൻസ് ആൻഡ് എക്‌സിബിഷന്റെ ആദ്യ പതിപ്പ് മെയ് 28 മുതൽ 31 വരെ അൽ ഐൻ അഡ്നിക് സെന്ററിൽ നടക്കും.പരേതനായ ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്്യാന്റെ ദർശനത്തെ അടിസ്ഥാനമാക്കി, രാജ്യത്തെ പ്രമുഖ കൃഷികേന്ദ്രമായി അൽ ഐനിനെ സ്ഥാപിച്ച പാരമ്പര്യത്തിന് അനുസൃതമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി ഡോ. ആമിന അൽ ദഹക് വ്യക്തമാക്കി.
100-ലധികം പ്രാദേശിക കർഷകർ, 20 സർക്കാർ സ്ഥാപനങ്ങൾ, 40 സ്വകാര്യ കമ്പനികൾ, നാല് ദേശീയ സർവകലാശാലകൾ, 20 നൂതന കൃഷി പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്ന സ്റ്റാർട്ടപ്പുകൾ, 1000-ലധികം സ്‌കൂൾ വിദ്യാർഥികൾ എന്നിവർ ഈ പരിപാടിയിൽ പങ്കെടുക്കും.
ഇതിന്റെ ഭാഗമായി യു എ ഇയുടെ കൃഷി ചരിത്രവും ഭൂമിയുമായും പരിസ്ഥിതിയുമായുമുള്ള ആഴമേറിയ ബന്ധവും രേഖപ്പെടുത്തുന്ന നാഷണൽ അഗ്രികൾച്ചറൽ മ്യൂസിയം ഉദ്ഘാടനം ചെയ്യും. രാജ്യത്തിന്റെ സുസ്ഥിര കൃഷിയുടെ ഭാവി നയിക്കാൻ യുവാക്കളെ ശാക്തീകരിക്കുന്നതിനായി ഫെഡറൽ യൂത്ത് അതോറിറ്റിയുമായി സഹകരിച്ച് ഇമാറാത്തി യൂത്ത് അഗ്രികൾച്ചർ കൗൺസിലും ആരംഭിക്കും.