Kerala
പത്തനംതിട്ട ബസ്സ്റ്റാന്റില്‍ യാത്രക്കാരന്‍ കുഴഞ്ഞു വീണ് മരിച്ചു
ബസ് സ്റ്റാന്റില്‍ ഇറങ്ങിയശേഷം ശനിയാഴ്ച്ച ഉച്ചക്ക് 2.30ഓടെ കുഴഞ്ഞുവീഴുകയായായിരുന്നു.

പത്തനംതിട്ട | പത്തനംതിട്ട നഗരസഭാ ഹാജി സി മീരാസാഹിബ് സ്്മാരക ബസ് ടെര്‍മിനിലിനുള്ളില്‍ കുഴഞ്ഞു വീണയാള്‍ മരണപ്പെട്ടു. ചെറുകോല്‍ പഞ്ചായത്തിലെ കാട്ടൂര്‍ പേട്ട തെക്കേപാറയില്‍ ടി കെ യൂസുഫാണ്(72) മരിച്ചത്. പുത്തന്‍ പീടികയിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്ത് നാട്ടുകാരനൊപ്പം ബസില്‍ മടങ്ങവെ പത്തനംതിട്ട ബസ് സ്റ്റാന്റില്‍ ഇറങ്ങിയശേഷം ശനിയാഴ്ച്ച ഉച്ചക്ക് 2.30ഓടെ കുഴഞ്ഞുവീഴുകയായായിരുന്നു.
മറ്റ് യാത്രക്കാരുടെ സഹായത്തോടെ ഓട്ടോയില്‍ ഉടന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ആറുമാസം മുമ്പ് യൂസുഫിന്റെ ഭാര്യ സൈനബ ബീവിയും മരണപ്പെട്ടിരുന്നു. ദീര്‍ഘകാലം ഗള്‍ഫിലായിരുന്ന യൂസുഫ് മടങ്ങിവന്ന ശേഷം കാര്‍ഷിക വൃത്തിയിലായിരുന്നു. മക്കള്‍: ഷെമീമ (താലൂക്ക് ഓഫീസ്, റാന്നി), ഷാഹിന, ഷെഹീന (ഫാര്‍മസിസ്റ്റ്), ഷെഫീഖ് (ദുബായ് ). മരുമക്കള്‍: ഫിറോസ്, ഷിബു, അബ്ദുല്‍ കരീം, സുമയ്യ. മയ്യിത്ത് നമസ്‌കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് കെ എന്‍ റ്റി പി ഹിദയാത്തുല്‍ ഇസ്ലാം ജമാഅത്തില്‍.