Kerala
അപകടത്തില്‍പ്പെട്ട ചരക്ക് കപ്പലില്‍ നിന്നും 21 ജീവനക്കാരെ സുരക്ഷിതമായി കരക്കെത്തിച്ചു
കപ്പലിന്റെ ക്യാപറ്റനടക്കം മൂന്ന് പേര്‍ കപ്പലില്‍ തുടരുകയാണ്.

കൊച്ചി | തീരത്തിനടുത്ത് അപകടത്തില്‍പ്പെട്ട ചരക്കുകപ്പലില്‍ ഉണ്ടായിരുന്ന 24 ജീവനക്കാരില്‍ 21 പേരെയും സുരക്ഷിതമായി കരക്കെത്തിച്ചു. കപ്പലിന്റെ ക്യാപറ്റനടക്കം മൂന്ന് പേര്‍ കപ്പലില്‍ തുടരുകയാണ്. ക്യാപ്റ്റന്‍ റഷ്യന്‍ പൗരനാണ്. കൂടാതെ 20 ഫിലിപ്പൈന്‍സ് ജീനക്കാരും, രണ്ട് യുക്രൈന്‍ പൗരന്മാരും ഒരു ജോര്‍ജിയ പൗരനുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്. എംഎസ് സി എല്‍സ 3 എന്ന കപ്പലാണ് അറബിക്കടലില്‍ വെച്ച് 28 ഡിഗ്രി ചരിഞ്ഞത്. കപ്പലിലെ കാര്‍ഗോ നീക്കം ചെയ്യുന്നതടക്കമുള്ള നടപടികള്‍ക്കായാണ് ക്യാപറ്റനും മറ്റ് മൂന്ന് പേരും കപ്പലില്‍ തുടരുന്നത്.
ചരിഞ്ഞതിനെ തുടര്‍ന്ന് കപ്പലില്‍ നിന്ന് 9 കാര്‍ഗോകള്‍ കടലില്‍ വീണിരുന്നു. കാര്‍ഗോ കടലില്‍ വീണതിനെ തുടര്‍ന്ന് സംസ്ഥാനത്ത എല്ലാ തീരദേശ മേഖലകളിലും ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. കടലില്‍ വീണത് അപകടകരമായ വസ്തുവെന്നു കോസ്റ്റ് ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തീരത്ത് അടിയുന്ന വസ്തുക്കളില്‍ സ്പര്‍ശിക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം വസ്തുക്കള്‍ കരയ്ക്ക് അറിഞ്ഞാല്‍ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ, 112 എന്ന നമ്പറിലേക്കോ വിവരം അറിയിക്കണമെന്നും അറിയിപ്പ് നല്‍കി.
മറൈന്‍ ഗ്യാസ് ഓയിലാണ് കടലില്‍ വീണതെന്നാണ് സൂചന.
കൊച്ചിയിലെത്തി തൂത്തുക്കുടിയിലേക്ക് പോകേണ്ടതായിരുന്നു കപ്പല്‍. ഇന്ന് രാത്രി പത്തിനാണ് കൊച്ചിയിലെത്തേണ്ടിയിരുന്നത്.ദക്ഷിണ മേഖല ലേബല്‍ ആസ്ഥാനമാണ് രക്ഷാപ്രവര്‍ത്തനം നിരീക്ഷിക്കുന്നത്. കോസ്റ്റുകാര്‍ഡിന്റെ കൊച്ചി ആസ്ഥാനത്തു നിന്നും നിരീക്ഷണം നടത്തുന്നുണ്ട്.