Connect with us

Kerala

സമസ്ത സെന്റിനറി കര്‍മ്മപദ്ധതികള്‍ സോഷ്യല്‍ ഓഡിറ്റ് ശക്തമാക്കും: അബ്ദുറഹ്മാന്‍ ഫൈസി

സര്‍വ്വതല സ്പര്‍ശിയായ ആദര്‍ശ, പ്രബോധന, സേവന പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ കൂടുതല്‍ പ്രതിഫലിപ്പിക്കാന്‍ ഇത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

Published

|

Last Updated

മലപ്പുറം |  സമസ്ത സെന്റിനറി ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത് കര്‍മ്മപദ്ധതികളുടെ സോഷ്യല്‍ ഓഡിറ്റ് ശക്തമാക്കുമെന്ന് സംസ്ഥാന സെക്രട്ടറി കെ അബ്ദുറഹ്മാന്‍ ഫൈസി വണ്ടൂര്‍ പറഞ്ഞു. സര്‍വ്വതല സ്പര്‍ശിയായ ആദര്‍ശ, പ്രബോധന, സേവന പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ കൂടുതല്‍ പ്രതിഫലിപ്പിക്കാന്‍ ഇത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. വാദി സലാം ഓഡിറ്റോറിയത്തില്‍ ജില്ലാ നേതൃ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷത്തെ വിവിധ ഘടകങ്ങളില്‍ നടപ്പിലാക്കിയ പദ്ധതികളുടെ കൃത്യമായി അവലോകനം നടത്തി.സംഘടനാ ശാക്തീകരണവും പദ്ധതികളുടെ പൂര്‍ത്തീകരണവും ലക്ഷ്യമാക്കി കേരള മുസ്ലിം ജമാഅത്ത് ജില്ല കമ്മിറ്റിയാണ് നേതൃ സംഗമം നടത്തിയത്.

സയ്യിദ് സ്വലാഹുദ്ധിന്‍ ബുഖാരി പ്രാരംഭ പ്രാര്‍ത്ഥന നടത്തി, മെന്റര്‍ ജി.അബുബക്കര്‍ നിരീക്ഷണ റിപ്പോര്‍ട്ട വതരിപ്പിച്ചു. ഊരകം അബദുറഹ്മാന്‍ സഖാഫി, എ.പി. ബശീര്‍ ചെല്ലക്കൊടി അലവിക്കുട്ടി ഫൈസി എടക്കര, കെ.പി. ജമാല്‍ കരുളായി നേതൃത്വം നല്‍കി. സംഗമത്തില്‍ ജില്ലയില്‍ നിന്നുള്ള സംസ്ഥാന കൗണ്‍സിലര്‍മാര്‍ ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ സോണ്‍ ഭാരവാഹികള്‍, മെന്റര്‍മാര്‍, എന്നിവരുള്‍പ്പെടെ 195 പ്രതിനിധികള്‍ പങ്കെടുത്തു.

ജില്ല ഉപാധ്യക്ഷന്‍ വടശ്ശേരി ഹസന്‍ മുസ്ല്യാര്‍ അദ്ധ്യക്ഷത വഹിച്ചു. പി.എസ് കെ ദാരിമി എടയൂര്‍,
സി കെ യു മൗലവി മോങ്ങം, പി കെ എം ബശീര്‍ ഹാജി പടിക്കല്‍ ,പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ , എ .അലിയാര്‍ പങ്കെടുത്തു. സയ്യിദ് അഹമ്മദ് കബീര്‍ മദനി ഫലസ്തിനികളുടെ മോചനത്തിനായി നടത്തിയ സമൂഹ പ്രാര്‍ത്ഥനക്ക് നേതൃത്വം വഹിച്ചു.

 

Latest