Connect with us

International

ഹജ്ജ്: ഇത്തവണ 100 രാജ്യങ്ങളില്‍ നിന്ന് 1,300 തീര്‍ഥാടകര്‍ സല്‍മാന്‍ രാജാവിന്റെ അതിഥികളായെത്തും

ഫലസ്തീനില്‍ ഇസ്രാഈല്‍ നടത്തിയ യുദ്ധങ്ങളില്‍ രക്തസാക്ഷികളായവരുടെയും തടവില്‍ കഴിയുന്നവരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങളില്‍ നിന്നുള്ള ആയിരം പേരും ഇത്തവണ രാജവിന്റെ അതിഥികളായി ഹജ്ജിനെത്തുന്നുണ്ട്

Published

|

Last Updated

മക്ക | ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങളില്‍ പങ്കെടുക്കുന്നതിന് സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവിന്റെ അതിഥികളായി 100 രാജ്യങ്ങളില്‍ നിന്ന് 1,300 തീര്‍ഥാടകര്‍ പുണ്യഭൂമിയിലെത്തുമെന്ന് സഊദി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. സഊദി ഇസ്ലാമികകാര്യ ദഅ്‌വാ, ഗൈഡന്‍സ് മന്ത്രാലയത്തിന് കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്.

ഇത് ഇസ്ലാമിക ലക്ഷ്യങ്ങളെ പിന്തുണക്കുന്നതിനുള്ള രാജ്യത്തിന്റെ തുടര്‍ച്ചയായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നുവെന്നും മുസ്ലിം ലോകത്ത് സഊദി അറേബ്യയുടെ നേതൃത്വപരമായ പങ്കിനെ ഉയര്‍ത്തി കാട്ടുന്നുവെന്നും ഇസ്ലാമികകാര്യ മന്ത്രിയും പരിപാടിയുടെ ജനറല്‍ സൂപ്പര്‍വൈസറുമായ ഷെയ്ഖ് ഡോ. അബ്ദുല്വത്വീീഫ് അല്‍ ഷെയ്ഖ് പറഞ്ഞു. സല്‍മാന്‍ രാജവിന്റെയും കിരീവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും ഉദാരമായ നിര്‍ദേശത്തിന് അദ്ദേഹം നന്ദിയും പറഞ്ഞു.

27 വര്‍ഷം മുമ്പാണ് ഹജ്ജ് ഉംറ തീര്‍ഥാടനത്തിന് പുണ്യഗേഹങ്ങളുടെ അതിഥി പ്രോഗ്രാം ആരംഭിച്ചത്. ഇതിനകം 65,000ത്തിലധികം തീര്‍ഥാടകര്‍ക്ക് ആതിഥേയത്വം നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. അതിഥികളായെത്തുന്നവര്‍ സ്വന്തം നാടുകളില്‍ നിന്ന് ഹജ്ജിനായി യാത്ര ആരംഭിക്കുന്നത് മുതല്‍ ഹജ്ജ് കര്‍മങ്ങള്‍ അവസാനിച്ച് സ്വദേശങ്ങളിലേക്ക് മടങ്ങുന്നത് വരെയുള്ള മുഴുവന്‍ ചെലവുകളും രാജ്യം വഹിക്കും, ഫലസ്തീനില്‍ ഇസ്രാഈല്‍ നടത്തിയ യുദ്ധങ്ങളില്‍ രക്തസാക്ഷികളായവരുടെയും തടവില്‍ കഴിയുന്നവരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങളില്‍ നിന്നുള്ള ആയിരം പേരും ഇത്തവണ രാജവിന്റെ അതിഥികളായി ഹജ്ജിനെത്തുന്നുണ്ട്.

 

Latest