Kerala
കണ്ണൂരിൽ ദേശീയപാത നിര്‍മാണത്തിനിടയില്‍ മണ്ണിടിഞ്ഞുവീണു അതിഥി തൊഴിലാളി മരിച്ചു
ജാര്‍ഖണ്ഡ് സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്

കണ്ണൂര്‍ | ദേശീയപാത നിര്‍മാണത്തിനിടയില്‍ മണ്ണിടിഞ്ഞു വീണു അതിഥി തൊഴിലാളി മരിച്ചു.ജാര്‍ഖണ്ഡ് സ്വദേശിയായ ബിയാസാണ് മരിച്ചത്.കണ്ണൂര്‍ ചാലക്കുന്നിലാണ് സംഭവം.
അതേസമയം തുടര്‍ച്ചയായി പല സ്ഥലങ്ങളിലായി ദേശീയ പാത 66 ഇടിഞ്ഞ് താഴ്ന്നതോടെ നിര്‍മ്മാണ കരാര്‍ കമ്പനിയായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനെ കഴിഞ്ഞദിവസം കേന്ദ്രം ഡീബാര്‍ ചെയ്തിരുന്നു.
---- facebook comment plugin here -----