Connect with us

Elon Mask quotes Twitter

ട്വിറ്റര്‍ വാങ്ങാനുള്ള കരാറില്‍ നിന്ന് ഇലോണ്‍ പിന്‍മാറി

വ്യാജ അക്കൗണ്ട് വിവരങ്ങള്‍ ട്വിറ്റര്‍ നല്‍കിയില്ലെന്ന് ഇലോണ്‍: നിയമനടപടി സ്വീകരിക്കുമെന്ന് ട്വിറ്റര്‍

Published

|

Last Updated

സാന്‍ ഫ്രാന്‍സിസ്‌കോ | സാമൂഹിക മാധ്യമമായ ട്വിറ്റര്‍ വാങ്ങാനുള്ള പദ്ധതിയില്‍ നിന്ന് ടെസ്ല, സ്‌പേസ്എക്‌സ് കമ്പനികളുടെ ഉടമ ഇലോണ്‍ മാസ്‌ക് പിന്‍മാറി. ആവശ്യമായ രേഖകള്‍ ട്വിറ്റര്‍ കൈമാറാത്തതിനെ തുടര്‍ന്നാണ് തീരുമാനമെന്നെന്ന് ഇലോണ്‍ മാസ്‌ക് പറഞ്ഞു. കരാര്‍ വ്യവസ്ഥകള്‍ ട്വിറ്റര്‍ ലംഘിച്ചു. കരാര്‍ പ്രകാരമുള്ള വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ട്വിറ്റര്‍ നല്‍കിയില്ലെന്നും ഇലോണ്‍ മാസ്‌ക് അറിയിച്ചു.

എന്നാല്‍ ഏകപക്ഷീയമായി കരാറില്‍ നിന്ന് പിന്‍മാറിയ ഇലോണ്‍ മാസ്‌കിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ട്വിറ്റര്‍ അറിയിച്ചു. മസ്‌കുമായി സമ്മതിച്ച വിലയിലും നിബന്ധനകളിലും ഇടപാട് അവസാനിപ്പിക്കാന്‍ ട്വിറ്റര്‍ ബോര്‍ഡ് പ്രതിജ്ഞാബദ്ധമാണെന്ന് ട്വിറ്റര്‍ ചെയര്‍മാന്‍ ബ്രെറ്റ് ടെയ്ലോ പറഞ്ഞു. ഇടപാട് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ മസ്‌ക് ഒരു ബില്യണ്‍ ഡോളര്‍ ബ്രേക്ക്-അപ്പ് ഫീസ് നല്‍കണമെന്നാണ് ഇടപാടിന്റെ നിബന്ധനകള്‍.

4400 കോടി ഡോളറിന് (44 ബില്യണ്‍ ഡോളര്‍) ട്വിറ്റര്‍ വാങ്ങാനായിരുന്നു കഴിഞ്ഞ ഏപ്രിലില്‍ ഇലോണ്‍ കരാര്‍ ഒപ്പുവെച്ചത്. ഒരു ഓഹരിക്ക് 54.20 ഡോളര്‍ (4,148 രൂപ) വാഗ്ദാനം ചെയ്തായിരുന്നു ട്വിറ്റര്‍ ഏറ്റെടുക്കുകയാണെന്ന് മസ്‌ക് അറിയിച്ചത്.

 

Latest