Kerala
പൂന്തുറയില്‍ തിരയില്‍പ്പെട്ട് പതിനൊന്നുകാരന് ദാരുണാന്ത്യം
പൂന്തുറ ടിസി 69/1647ല്‍ അന്തോണി-സ്മിത ദമ്പതികളുടെ മകന്‍ എ എസ് അഖില്‍ ആണ് മരിച്ചത്. വെള്ളത്തിലേക്ക് പോയ പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ തിരയില്‍പ്പെടുകയായിരുന്നു.
തിരുവനന്തപുരം | തിരയില്‍പ്പെട്ട് പതിനൊന്നുകാരന് ദാരുണാന്ത്യം. പൂന്തുറയിലാണ് സംഭവം. പൂന്തുറ ടിസി 69/1647ല്‍ അന്തോണി-സ്മിത ദമ്പതികളുടെ മകന്‍ എ എസ് അഖില്‍ ആണ് മരിച്ചത്. സെന്റ് തോമസ് എച്ച് എച്ച്എസിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്.
ഇന്ന് വൈകിട്ട് അഞ്ചോടെ പൂന്തുറ സെന്റ് തോമസ് പളളിക്ക് സമീപത്തെ കടലിലായിരുന്നു അപകടം. വെള്ളത്തിലേക്ക് പോയ പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ തിരയില്‍പ്പെടുകയായിരുന്നു.
ബീമാപള്ളിയിലുള്ള ചിപ്പി തൊഴിലാളികളെയും മുങ്ങല്‍ വിദഗ്ധരെയും എത്തിച്ച് നടത്തിയ തിരച്ചിലിലാണ് അഖിലിനെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വിഴിഞ്ഞം കോസ്റ്റല്‍ പോലീസ് സ്ഥലത്തെത്തി. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


