Kerala
തൃശൂര്‍ പൂരം എഴുന്നള്ളിപ്പിനെത്തിച്ച ആന വിരണ്ടോടി; 42 പേര്‍ക്ക് പരുക്ക്
ആനപ്പുറത്തുണ്ടായിരുന്ന മൂന്നു പേര്‍ 15 മിനിറ്റോളം നിലത്ത് ഇറങ്ങാന്‍ കഴിയാതെ പ്രയാസപ്പെട്ടു.

തൃശൂര്‍|തൃശൂര്‍ പൂരം എഴുന്നള്ളിപ്പിനെത്തിച്ച ആന വിരണ്ടോടി. ഊട്ടോളി രാമന്‍ എന്ന ആനയാണ് നഗരത്തിലെ പാണ്ടി സമൂഹം മഠം എം ജി റോഡിലേക്കുള്ള വഴിയിലൂടെ വിരണ്ടോടിയത്. ആന വിരണ്ടതിനു പിന്നാലെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് 42 പേര്‍ക്ക് പരുക്കേറ്റു. പുലര്‍ച്ചെ രണ്ടേകാലോടെയായിരുന്നു സംഭവം. പരുക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ആനപ്പുറത്തുണ്ടായിരുന്ന മൂന്നു പേര്‍ 15 മിനിറ്റോളം നിലത്ത് ഇറങ്ങാന്‍ കഴിയാതെ പ്രയാസപ്പെട്ടു.
എലിഫന്റ് സ്‌ക്വാഡ് ഉടന്‍ സ്ഥലത്തെത്തിയാണ് ആനയെ നിയന്ത്രണ വിധേയമാക്കിയത്. റവന്യൂ മന്ത്രി കെ രാജന്‍ കണ്‍ട്രോള്‍ റൂമില്‍ ഇരുന്ന് സ്ഥിതി ഗതികള്‍ വിലയിരുത്തി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി. പരുക്കേറ്റവരെ പ്രവേശിപ്പിച്ച ജില്ലാ ആശുപത്രി മന്ത്രി സന്ദര്‍ശിച്ചു.