Connect with us

Kozhikode

വൈദ്യുതി ബോര്‍ഡ് ജീവനക്കാരുടെ സമരപ്രഖ്യാപനവും ധര്‍ണയും

വൈദ്യുതി ഭവനില്‍ നടന്ന ധര്‍ണ ഇ ഇ എഫ് ഐ അഖിലേന്ത്യാ സെക്രട്ടറി എം ജി സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

വൈദ്യുതി ബോര്‍ഡ് ജീവനക്കാരുടെ സംയുക്ത സമരവേദി (എന്‍ സി സി ഒ ഇ ഇ ഇ) നടത്തിയ സമര പ്രഖ്യാപനവും ധര്‍ണയും ഇ ഇ എഫ് ഐ അഖിലേന്ത്യാ സെക്രട്ടറി എം ജി സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട് | വിവിധ ആവശ്യങ്ങളുന്നയിച്ച് വൈദ്യുതി ബോര്‍ഡ് ജീവനക്കാരുടെ സംയുക്ത സമരവേദി (എന്‍ സി സി ഒ ഇ ഇ ഇ) സമര പ്രഖ്യാപനവും ധര്‍ണയും നടത്തി. മാനേജ്‌മെന്റിന്റെ അവകാശ നിഷേധത്തിനെതിരെയാണ് തൊഴിലാളികളും, ഓഫീസര്‍മാരും, പെന്‍ഷന്‍കാരും, കോണ്‍ട്രാക്ട് തൊഴിലാളികളുമടങ്ങുന്ന വേദിയുടെ സമരം.

വൈദ്യുതി ഭവനില്‍ നടന്ന ധര്‍ണ ഇ ഇ എഫ് ഐ അഖിലേന്ത്യാ സെക്രട്ടറി എം ജി സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം ജയചന്ദ്രന്‍ അത്താണിക്കല്‍ അധ്യക്ഷത വഹിച്ചു.

ഓഫീസേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന വര്‍ക്കിങ് പ്രസി. ടി ശ്രീഹരി വിശദീകരണം നടത്തി. പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ഡിവിഷന്‍ പ്രസിഡന്റ് ഇ വേണുഗോപാല്‍, കോണ്‍ട്രാക്ട് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഡിവിഷന്‍ ഭാരവാഹി ബിനീഷ് ജോണ്‍സണ്‍, ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ആര്‍ പ്രഞ്ജുഷ് അഭിവാദ്യമര്‍പ്പിച്ചു. വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി കെ സതീഷ് സ്വാഗതവും, വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഡിവിഷന്‍ സെക്രട്ടറി ടി അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

 

 

 

---- facebook comment plugin here -----

Latest