Connect with us

National

തിരഞ്ഞെടുപ്പ്: ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് 16 അംഗ സമിതി

സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ക്കു പുറമെ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും സമിതിയിലുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി | ദേശീയ തലത്തില്‍ 16 അംഗ തിരഞ്ഞെടുപ്പ് സമിതി രൂപവത്കരിച്ച് കോണ്‍ഗ്രസ്. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അധിര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ക്കു പുറമെ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും സമിതിയിലുണ്ട്. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഈ സമിതിയാണ് തീരുമാനിക്കുക. ഖാര്‍ഗെയാണ് സമിതി പ്രഖ്യാപിച്ചത്. നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകള്‍ മുന്‍നിര്‍ത്തിയുള്ളതാണ് സമിതി.

ഛത്തിസ്ഗഢിലെ പാര്‍ട്ടി നേതാവ് ടി എസ് സിങ് ദിയോ, ഉത്തര്‍ പ്രദേശിലെ നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് എന്നിവര്‍ പട്ടികയിലുണ്ട്.

സമിതി അംഗങ്ങള്‍:
1. മല്ലികാര്‍ജുന്‍ ഖാര്‍ഗെ
2. സോണിയാ ഗാന്ധി
3. രാഹുല്‍ ഗാന്ധി
4. അംബികാ സോണി
5. അധിര്‍ രഞ്ജന്‍ ചൗധരി
6. സല്‍മാന്‍ ഖുര്‍ഷിദ്
7. മധുസൂദന്‍ മിസ്ത്രി
8. എന്‍ ഉത്തം കുമാര്‍ റെഡ്ഢി
9. ടി എസ് സിങ് ദിയോ
10. കെ ജി ജോര്‍ജ്
11. പ്രിതം സിങ്
12. മുഹമ്മദ് ജാവേദ്
13. അമീ യാജ്‌നിക്
14. പി എല്‍ പുനിയ
15. ഓംകാര്‍ മര്‍കം
16. കെ സി വേണുഗോപാല്‍.

നേരത്തെ, കോണ്‍ഗ്രസ് ഉള്‍പ്പെട്ട ഇന്ത്യ മുന്നണി 14 അംഗ സമിതി രൂപവത്കരിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കാന്‍ മുന്നണി പ്രമേയം പാസാക്കി. സാധ്യമായ ഇടങ്ങളില്‍ മുന്നണിയിലെ പാര്‍ട്ടികള്‍ ഒരുമിച്ച് മത്സരിക്കും.

‘ജുഡേഗാ ഭാരത്, ജീതേഗാ ഇന്ത്യ’ (ഭാരതത്തെ യോജിപ്പിക്കും, ഇന്ത്യ ജയിക്കും) എന്നതാണ് മുന്നണിയുടെ മുദ്രാവാക്യം.

 

Latest