Connect with us

Kerala

തിരഞ്ഞെടുപ്പ് കേസ്: കെ ബാബു എം എല്‍ എക്കെതിരായ സ്വരാജിന്റെ ഹരജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി

മതചിഹ്നം ഉപയോഗിച്ചുവെന്ന ആരോപണത്തില്‍ മറുപടി നല്‍കാന്‍ ബാബുവിന് മൂന്നാഴ്ച സമയം.

Published

|

Last Updated

കൊച്ചി | തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കേസില്‍ കെ ബാബു എം എല്‍ എക്കെതിരെ എം സ്വരാജ് സമര്‍പ്പിച്ച ഹരജി പ്രാഥമികമായി നിലനില്‍ക്കുമെന്ന് ഹൈക്കോടതി. കെ ബാബു, അയ്യപ്പന്റെ പേര് പറഞ്ഞു വോട്ട് പിടിച്ചുവെന്നായിരുന്നു സ്വരാജിന്റെ ആരോപണം. മതചിഹ്നം ഉപയോഗിച്ചുവെന്ന ആരോപണത്തില്‍ മറുപടി നല്‍കാന്‍ ബാബുവിന് മൂന്നാഴ്ച സമയം അനുവദിച്ചു.

തുടര്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ബാബു വ്യക്തമാക്കി. അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് സ്ലിപ്പ് അടിച്ചിട്ടില്ലെന്നും സാധാരണ നിലയില്‍ എല്ലാ പാര്‍ട്ടികളും തയ്യാറാക്കുന്ന പോലെയുള്ള സ്ലിപ്പാണ് പ്രചാരണത്തിനായി ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ തൃപ്പൂണിത്തുറ മണ്ഡലത്തിലെ ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന എം സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. സിറ്റിങ് എം എല്‍ എയായ സ്വരാജിനെ പരാജയപ്പെടുത്തി കെ ബാബു മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു.

 

 

Latest