Kerala
വയോധിക വീടിനുള്ളില്‍ മരിച്ച നിലയില്‍; ദുരൂഹത
രത്‌നമ്മയുടെ ആഭരണങ്ങള്‍ കാണാനില്ലെന്നും വീടിന്റെ പുറത്തുള്ള മുറി വെളിയില്‍ നിന്നും പൂട്ടിയ നിലയിലായിരുന്നുവെന്നും പോലീസ്
പത്തനംതിട്ട | അടൂര്‍ കോട്ടമുകളില്‍ വയോധികയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ കോട്ടമുകള്‍ രത്‌നമ്മ(77)യാണ് മരിച്ചത്. ഇവര്‍ തനിച്ചായിരുന്നു താമസം. ഞയറാഴ്ച രാവിലെ ബന്ധുക്കളാണ് രത്‌നമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
എന്നാല്‍ രത്‌നമ്മയുടെ ആഭരണങ്ങള്‍ കാണാനില്ലെന്നും വീടിന്റെ പുറത്തുള്ള മുറി വെളിയില്‍ നിന്നും പൂട്ടിയ നിലയിലായിരുന്നുവെന്നും പോലീസ് പറയുന്നു. മൃതദേഹത്തിന് സമീപം രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപണം. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷമേ സംഭവത്തില്‍ വ്യക്തത വരികയുള്ളൂ. കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് അടൂര്‍ പോലീസ് അറിയിച്ചു.




