Connect with us

Kannur

എലത്തൂര്‍ ട്രെയിന്‍ ആക്രമണം: നിര്‍ണായക സൂചനകള്‍ ലഭിച്ചു; പ്രതിയിലേക്ക് ഉടനെത്തുമെന്ന് ഡി ജി പി

കണ്ണൂരിലേക്ക് പുറപ്പെട്ട് ഡി ജി പി

Published

|

Last Updated

തിരുവനന്തപുരം | എലത്തൂര്‍ ട്രെയിന്‍ ആക്രമണവുമായി ബന്ധപ്പെട്ട് നിര്‍ണായക സൂചനകള്‍ ലഭിച്ചതായും പ്രതിയിലേക്ക് ഉടന്‍ തന്നെയെത്തുമെന്നും പോലീസ് മേധാവി അനില്‍ കാന്ത് ഐ പി എസ്.

ഇതിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്നും ഡി ജി പി അറിയിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി ഡി ജി പി ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് സംഘം കണ്ണൂരിലേക്ക് പുറപ്പെട്ടു. ആക്രമം നടന്ന ട്രെയിന്‍ ബോഗികള്‍ കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷന് സമീപത്താണ് നിലവിലുള്ളത്. ശാസ്ത്രീയമായ അന്വേഷണമാണ് നടക്കുന്നതെന്നും ഡി ജി പി അറിയിച്ചു.

അതിനിടെ, പ്രതിയെന്ന് സംശയിക്കുന്നയാളുടെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നു. പാതയോരത്ത് നില്‍ക്കുകയും ഫോണ്‍ ചെയ്യുകയും ചെയ്യുന്ന യുവാവിനെ ഒരാള്‍ ഇരുചക്ര വാഹനത്തിലെത്തി കൂട്ടിപ്പോകുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്. ദൃക്സാഷികൾ വ്യക്തമാക്കിയതിന് സമാനമായി ചുവന്ന കള്ളി ഷർട്ട് ധരിച്ചയാളാണ് ദൃശ്യത്തിലുള്ളത്.

എന്നാല്‍, ഇയാള്‍ തന്നെയാണോ ആക്രമി എന്നത് വ്യക്തമാകേണ്ടതുണ്ട്.

---- facebook comment plugin here -----

Latest