Connect with us

Kerala

എലത്തൂര്‍ ട്രെയിന്‍ അപകടം; റഹ്മത്ത് നോമ്പ് തുറക്കാനെത്തിയത് സഹോദരിയുടെ വീട്ടിൽ

സഹ്റ യാത്രയായത് മൂത്തമ്മക്കൊപ്പം

Published

|

Last Updated

കോഴിക്കോട് | ആലപ്പുഴ- കണ്ണൂര്‍ എക്‌സികുട്ടീവ് എക്‌സ്പ്രസ്സ് ട്രെയിനില്‍ അജ്ഞാതന്റെ ആക്രമണത്തെ തുടര്‍ന്ന് രണ്ടു വയസുകാരി സഹറാ ബത്തൂൽ അന്ത്യ യാത്ര ആയത് മൂത്തമ്മക്കൊപ്പം.

ചാലിയത്തെ സഹോദരിയുടെ വീട്ടിൽ നോമ്പ് തുറക്കാൻ എത്തിയതായിരുന്നു മരിച്ച കണ്ണൂർ മട്ടന്നൂർ സ്വദേശി റഹ്മത്തും ബന്ധു റാസിഖും. തിരികെ പോകുമ്പോൾ സഹോദരി ജസീലയുടെ മകൾ സഹ്റയെ കൂടെക്കൂട്ടി. മൂവരും കണ്ണൂരിലെ വീട്ടിലേക്കുള്ള  യാത്രക്കിടെയാണ് ആക്രമണം ഉണ്ടായായത്.

ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ട റാസിഖ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

മരിച്ച സഹറ ചാലിയം സ്വദേശിയായ ശുഐബ് സഖാഫിയുടെ ഇളയ മകളാണ്. മാതാവ് ജസീല കാരന്തൂർ മർകസ് സഹ്റ അധ്യാപികയാണ്. ഉംറക്ക് വേണ്ടി പുറപ്പെട്ട ശുഐബ് സഖാഫി മദീനയിലാണ്. മകളുടെ മരണമറിഞ്ഞ് നാട്ടിലേക്ക് പുറപ്പെടുന്നുണ്ട്.

പോസ്റ്റ് മോർട്ടത്തിന് ശേഷം സഹ്റയുടെ മൃതദേഹം ചാലിയത്തേക്കും റഹ്മത്തിൻ്റെ മൃതദേഹം മട്ടന്നൂരിലേക്കും കൊണ്ടുപോകും. മട്ടന്നൂർ ബദ്രിയ്യ മൻസിലിൽ ഷംസുദ്ദീൻ്റെ ഭാര്യ ആണ് റഹ്മത്ത്.

മരിച്ച കണ്ണൂർ കോടോളിപ്രം സ്വദേശി നൌഫിഖിന് ഇവരുമായി ബന്ധമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് വിവരം.

ട്രെയിനിൽ തീപിടിച്ചതോടെ പരിഭ്രാന്തരായ ഇവർ പുറത്തേക്ക് ചാടുകയായിരുന്നു എന്നാണ് നിഗമനം. ഓടുന്ന ട്രെയിനിൽ നിന്ന് വീണതിന് സമാനമായ പരുക്കുകളാണ് മൂവർക്കുമുള്ളത്.

---- facebook comment plugin here -----

Latest