Connect with us

Kerala

മാനവികതയുടെ രാഷ്ട്രീയം ശക്തിപ്പെടാന്‍ വിദ്യാഭ്യാസം മാത്രമാണ് വഴി: കാന്തപുരം

സമൂഹത്തിന് ഗുണകരമാകുന്ന വിധത്തില്‍ ജീവിതം നയിക്കാന്‍ വിശ്വാസികള്‍ക്ക് സാധിക്കണം

Published

|

Last Updated

പാലക്കാട് |  അറിവിലൂടെയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെയും മാത്രമേ രാജ്യത്തിനും സമൂഹത്തിനും പുരോഗതി കൈവരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ലോകത്ത് നടക്കുന്ന മനുഷ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെ രാജ്യങ്ങള്‍ പക്ഷം ചേരാതെ എതിര്‍ക്കണമെന്നും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. കേരള സാഹിത്യോത്സവ് സമാപന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിന് ഗുണകരമാകുന്ന വിധത്തില്‍ ജീവിതം നയിക്കാന്‍ വിശ്വാസികള്‍ക്ക് സാധിക്കണം. ജനാധിപത്യം അപകടത്തിലാവുന്ന സമയത്ത് ഭരണഘടനാ മൂല്യങ്ങളെയും ജനാധിപത്യ സംവിധാനങ്ങളെയും സംരക്ഷിക്കാന്‍ പൗരന്മാര്‍ക്ക് ബാധ്യതയുണ്ട്- അദ്ദേഹം പറഞ്ഞു.

 

---- facebook comment plugin here -----

Latest