Connect with us

Uae

ദുബൈ; വസ്തു വില പരമാവധി തലത്തിൽ ഇനി കുറയാൻ സാധ്യത

"2025ന്റെ രണ്ടാം പകുതിയിലോ 2026ന്റെ രണ്ടാം പകുതിയിലോ പ്രതീക്ഷിക്കുന്ന ഇടിവ് 15 ശതമാനം വരെയാണ്.

Published

|

Last Updated

ദുബൈ | ദുബൈയിൽ വസ്തു വില പരമാവധി തലത്തിലായതായി ആഗോള റേറ്റിംഗ് ഏജൻസിയായ ഫിച്ച്.വില കൂടാൻ ഇനി സാധ്യതയില്ല. 15 ശതമാനം വരെ ഇടിവ് പ്രതീക്ഷിക്കുന്നു. എമിറേറ്റിൽ പുതിയ വിതരണത്തിൽ വൻ വർധനവ് ഉണ്ടാകും. 2025ലും 2027ലും 16 ശതമാനം വളർച്ച കൈവരിക്കും. ഇത് ഏകദേശം അഞ്ച് ശതമാനം ജനസംഖ്യാ വളർച്ചയെ മറികടക്കും.

“2025ന്റെ രണ്ടാം പകുതിയിലോ 2026ന്റെ രണ്ടാം പകുതിയിലോ പ്രതീക്ഷിക്കുന്ന ഇടിവ് 15 ശതമാനം വരെയാണ്. പ്രത്യേകിച്ച് പദ്ധതി പൂർത്തീകരണത്തിൽ കൂടുതൽ കാലതാമസം ഉണ്ടായാൽ.’ ഫിച്ച് റേറ്റിംഗിലെ വിശകലന വിദഗ്ധർ പറഞ്ഞു.

“ഇത് നിർമാണ സമയത്ത് ഡെവലപ്പർമാർ നിക്ഷേപകർക്ക് വാഗ്ദാനം ചെയ്യുന്ന പ്രീ-സെയിൽ മോഡലുകളുടെ പേയ്മെന്റ്പ്ലാനുകളുടെ എണ്ണം നിലവിലെ ശരാശരി 70 ശതമാനത്തിൽ നിന്ന് 50 ശതമാനമായി കുറക്കുന്നതിലേക്ക് നയിക്കും. പുതിയ പ്രോപ്പർട്ടി സ്വന്തമാക്കാനുള്ള നിക്ഷേപകന്റെ കഴിവിൽ പേയ്മെന്റ്പ്ലാൻ കാര്യമായ സ്വാധീനം ചെലുത്തുന്നു.’ അദ്ദേഹം കൂട്ടിച്ചേർത്തു

വിദേശ നിക്ഷേപകർ, ഉയർന്ന ആസ്തിയുള്ള വ്യക്തികൾ, പ്രൊഫഷണലുകൾ എന്നിവരിൽ നിന്നുള്ള ആവശ്യകത കാരണം കഴിഞ്ഞ നാല് വർഷമായി ദുബൈ പ്രോപ്പർട്ടി മാർക്കറ്റ് അസാധാരണമായ റാലി നടത്തിയിട്ടുണ്ട്. പകർച്ചവ്യാധിക്ക് ശേഷമുള്ള വർഷങ്ങളിലെ കുടിയേറ്റം മൂലമുണ്ടായ ഡിമാൻഡ്, ആരോഗ്യകരമായ സാമ്പത്തിക അന്തരീക്ഷം, വിദേശ നിക്ഷേപകർക്ക് ദുബൈ പ്രോപ്പർട്ടി മാർക്കറ്റിൽ മെച്ചപ്പെട്ട ആകർഷണം എന്നിവ കാരണം 2022നും 25ന്റെ ആദ്യ പാദത്തിനും ഇടയിൽ റെസിഡൻഷ്യൽ യൂണിറ്റുകളുടെ വില ഏകദേശം 60 ശതമാനം വർധിച്ചു.

കൂടാതെ, പ്രധാന സ്ഥലങ്ങളിലെ ആസ്തികൾ സാധാരണയായി കൂടുതൽ കൈവശം വെക്കപ്പെട്ടു. പുതിയ യൂണിറ്റുകളുടെ കൈമാറ്റം വിതരണത്തിൽ റെക്കോർഡ് വർധനവിന് കാരണമായി. 2025 – 2027ൽ വിതരണത്തിൽ ശരാശരി 16 ശതമാനം വർധനവ് ഉണ്ടാകും.2023-2024 ൽ റെക്കോർഡ് എണ്ണം പുതിയ പ്രോപ്പർട്ടി പ്രോജക്ടുകൾക്ക് ശേഷം, ഏകദേശം 250,000 യൂണിറ്റുകൾ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

“2026 ൽ ഡെലിവറികളുടെ വർധനവ് പ്രതീക്ഷിക്കുന്നു. അപ്പോൾ ഏകദേശം 120,000 യൂണിറ്റുകൾ കൈമാറാൻ പദ്ധതിയിട്ടിട്ടുണ്ട്. 2024ൽ 30,000 ഉം 2025ൽ 90,000 ഉം മാത്രമായിരുന്നു ഇത്. ദുബൈ ജനസംഖ്യ ഈ വർഷം നാല് ദശലക്ഷത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.