Connect with us

Kerala

എസ് എസ് എഫ് കേരള സാഹിത്യോത്സവ്: പ്രഖ്യാപന സംഗമം നാളെ പാലക്കാട്

ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി കൊല്ലം മുഖ്യപ്രഭാഷണം നടത്തും

Published

|

Last Updated

പാലക്കാട് | എസ് എസ് എഫ് 32ാം കേരള സാഹിത്യോത്സവ് പ്രഖ്യാപന മഹാസംഗമം നാളെ കാലത്ത് പത്തിന് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഹോട്ടല്‍ ഗേറ്റ് വേയില്‍ നടക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം എം പി അബ്ദുര്‍റഹ്്മാന്‍ ഫൈസി മാരായമംഗലം പ്രഖ്യാപനം നടത്തും. കേരള മുസ്്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ്എന്‍ കെ സിറാജുദ്ദീന്‍ ഫൈസി വല്ലപ്പുഴ അധ്യക്ഷത വഹിക്കും. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി കൊല്ലം മുഖ്യപ്രഭാഷണം നടത്തും.

എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അബൂബക്കര്‍, എസ് ജെ എം സംസ്ഥാന സെക്രട്ടറി ഉമര്‍ മദനി വിളയൂര്‍, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഉമര്‍ ഓങ്ങല്ലൂര്‍, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി എം ജഅ്്ഫര്‍, കേരള മുസ്്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ശൗക്കത്ത് ഹാജി കാരാകുര്‍ശി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ്‌റശീദ് അശ്‌റഫി ഒറ്റപ്പാലം, ജനറല്‍ സെക്രട്ടറി സൈതലവി പൂതക്കാട്, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ്ടി പി എം കുട്ടി മുസ്്‌ലിയാര്‍, ജനറല്‍ സെക്രട്ടറി ശുഐബ് മുസ്്‌ലിയാര്‍ പാലക്കാട്, എസ് എം എ ജില്ലാ പ്രസിഡന്റ് സിദ്ദിഖ് ഫൈസി വാക്കട, ജനറല്‍ സെക്രട്ടറി അലിയാര്‍ അമ്പലപ്പാറ, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് യാസീന്‍ ജിഫ്രി തങ്ങള്‍ കല്ലടിക്കോട്, ജനറല്‍ സെക്രട്ടറി സാലിഹ് മോളൂര്‍ സംബന്ധിക്കും.