Connect with us

Kerala

സതീശന്‍ നയിക്കുന്ന യു ഡി എഫിലേക്കില്ല, മത്സരിക്കാനുമില്ല: പി വി അന്‍വര്‍

താന്‍ ആര്യാടന്‍ ഷൗക്കത്തിനെ എതിര്‍ക്കുന്നതില്‍ കൃത്യമായ കാരണങ്ങളുണ്ട്

Published

|

Last Updated

മലപ്പുറം | വി ഡി സതീശന്‍ നയിക്കുന്ന യു ഡി എഫിലേക്ക് ഇല്ലെന്നും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും പി വി അന്‍വര്‍. മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്നും എന്നാല്‍ കയ്യില്‍ അതിനുള്ള പണമില്ലെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോടികള്‍ വേണം. തന്റെ കയ്യില്‍ പണമില്ല. ജനങ്ങള്‍ക്കുവേണ്ടി സംസാരിച്ചതിനാല്‍ താന്‍ സാമ്പത്തികമായി തകര്‍ന്നു. യുഡിഎഫിലെ ചില നേതാക്കള്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നു. യു ഡി എഫ് ഭയക്കുന്ന അധികപ്രസംഗം ഇനിയും തുടരുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. താന്‍ ആരെയും കണ്ടല്ല എം എല്‍ എ സ്ഥാനം രാജിവെച്ചത്. താന്‍ ഷൗക്കത്തിനെ എതിര്‍ക്കുന്നതില്‍ കൃത്യമായ കാരണങ്ങളുണ്ട്. പിണറായിസത്തിന്റെ ഏറ്റവും വലിയ വ്യക്താവാണ് എം സ്വരാജെന്നും പി വി അന്‍വര്‍ വിമര്‍ശിച്ചു. പിണറായിസത്തെ തോല്‍പ്പിക്കുന്നതിനു പകരം അന്‍വറിനെ തോല്‍പ്പിക്കാനാണ് കോണ്‍ഗ്രസ്സില്‍ ചിലരുടെ നീക്കം.

പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും പി വി അന്‍വര്‍ പറഞ്ഞു.
താന്‍ കോണ്‍ഗ്രസ്സിനോട് വിജയസാധ്യതയുള്ള സീറ്റ് ആവശ്യപ്പെട്ടിരുന്നതായും അന്‍വര്‍ വെളിപ്പെടുത്തി.  സാധാരണക്കാര്‍ക്ക് വേണ്ടി സംസാരിച്ചപ്പോഴാണ് താന്‍ അധിക പ്രസംഗി ആയത്. അത് തുടരുമെന്നും സാധാരണക്കാര്‍ക്ക് വേണ്ടി സംസാരിക്കുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

സതീശനെ നേരത്തെ കണ്ടപ്പോള്‍ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കാം എന്ന് പറഞ്ഞു. ഇതുവരെ ഒന്നും പ്രഖ്യാപിച്ചില്ല. താന്‍ ഷൗക്കത്തിനെ എതിര്‍ക്കുന്നതില്‍ കൃത്യമായ കാരണങ്ങളുണ്ടെന്നും അന്‍വര്‍ പറഞ്ഞു. ഈ തവണ മലയോര ജനതയുടെ പ്രശ്‌നമാണ് പ്രധാനം. അതുകൊണ്ട് ജോയിയെ സ്ഥാനാര്‍ത്ഥി ആക്കണമെന്ന് പറഞ്ഞു. അല്ലാതെ ഒരു സ്ഥാനാര്‍ത്ഥിയേയും എതിര്‍ത്തിട്ടില്ല. താന്‍ പിന്തുണച്ചിട്ടും ഷൗക്കത്ത് തൊറ്റാല്‍ എന്ത് ചെയ്യും. അതുകൊണ്ടാണ് എതിര്‍ത്തതെന്ന് അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

 

---- facebook comment plugin here -----

Latest