Connect with us

Kerala

തന്ത്രി പെരുങ്കള്ളന്മാരുടെ പട്ടികയിലെന്ന് എം വി ഗോവിന്ദൻ

സിപിഎമ്മിനും സർക്കാരിനുമെതിരെയായി വരുമ്പോൾ മാത്രമാണ് വാർത്ത, ബിജെപിക്കും കോൺ​ഗ്രസിനുമെതിരെ വന്നാൽ വാർത്തയല്ല.

Published

|

Last Updated

കണ്ണൂര്‍| ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠര് രാജീവര് പെരുങ്കള്ളന്മാരുടെ പട്ടികയിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ല. കോണ്‍ഗ്രസ്സുകാര്‍ക്കും സ്വര്‍ണക്കൊള്ളയില്‍ പങ്കുണ്ട്. പോറ്റിയെ കേറ്റിയത് വേണുഗോപാലാണപ്പ എന്ന് കണ്ടെത്തിയതോടെ കോണ്‍ഗ്രസിന് മിണ്ടാട്ടമില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

സിപിഎമ്മിനും സർക്കാരിനുമെതിരെയായി വരുമ്പോൾ മാത്രമാണ് വാർത്ത, ബിജെപിക്കും കോൺ​ഗ്രസിനുമെതിരെ വന്നാൽ വാർത്തയല്ല. ഇഡി വന്നപ്പോള്‍ തന്ത്രിയുടെ അടുത്ത് മാത്രം പോയില്ല. ഇതിനെല്ലാം പിറകില്‍ രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ ഒരു തരിപോലും സ്വര്‍ണം നഷ്ടപ്പെടാന്‍ പാടില്ല. ആരെയും സംരക്ഷിക്കില്ല. ഞങ്ങളുടെ നിലപാട് എല്ലാവരേയും പിടിക്കണമെന്നാണ്. എന്നാല്‍ ഞങ്ങള്‍ സംരക്ഷിക്കുന്നുണ്ടെന്ന് നാണം കെട്ട രീതിയില്‍ പറയുകയാണ് യുഡിഎഫും ബിജെപിയുമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.

യുവതി പ്രവേശനത്തെ എതിര്‍ത്തതാണ് തന്ത്രിയുടെ അറസ്റ്റിന് പിന്നിലെന്ന പരാമര്‍ശത്തോട് തന്ത്രിയെല്ലാം പെരുങ്കള്ളന്‍മാരുടെ പട്ടികയില്‍ പെട്ടിരിക്കുകയല്ലേ എന്നായിരുന്നു എംവി ഗോവിന്ദന്റെ മറുപടി.

---- facebook comment plugin here -----

Latest