Connect with us

Uae

സോഷ്യൽ മീഡിയയിൽ വ്യാജവാർത്ത പ്രചരിപ്പിച്ചു; റാസ് അൽ ഖൈമയിൽ ഏഴ് പേർക്കെതിരെ നിയമനടപടി

വ്യാജവും തെറ്റായതുമായ വിവരങ്ങൾ പ്രചരിപ്പിച്ച് സമൂഹത്തിൽ അസ്ഥിരത സൃഷ്ടിക്കാൻ ശ്രമിക്കുന്നവരെ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്നും പോലീസ് വ്യക്തമാക്കി.

Published

|

Last Updated

റാസ് അൽ ഖൈമ | സോഷ്യൽ മീഡിയയിലൂടെ വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ച ഏഴ് പേരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായി റാസ് അൽ ഖൈമ പോലീസ് അറിയിച്ചു.

ഈ വർഷം ഇതുവരെയുള്ള നിരീക്ഷണത്തിലാണ് ഇവരെ പിടികൂടിയത്.പൊതുജനാഭിപ്രായം ഇളക്കിവിടുന്നതും സാമൂഹിക സുരക്ഷയെ ബാധിക്കുന്നതുമായ ദൃശ്യങ്ങളും ലിഖിത ഉള്ളടക്കങ്ങളും പ്രസിദ്ധീകരിച്ചതിനാണ് നടപടി.

ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിലെ സൈബർ ക്രൈം വിഭാഗം ഇലക്ട്രോണിക് പട്രോളിംഗ് നടത്തി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുകയായിരുന്നു. അനുചിതമായ കാര്യങ്ങൾ, തെറ്റായ അവകാശവാദങ്ങൾ, കിംവദന്തികൾ, കൃത്യമല്ലാത്ത വാർത്തകൾ എന്നിവ ഇവർ പ്രസിദ്ധീകരിച്ചതായി ബോധ്യപ്പെട്ടു.

വ്യാജവും തെറ്റായതുമായ വിവരങ്ങൾ പ്രചരിപ്പിച്ച് സമൂഹത്തിൽ അസ്ഥിരത സൃഷ്ടിക്കാൻ ശ്രമിക്കുന്നവരെ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്നും പോലീസ് വ്യക്തമാക്കി. പൊതുജനങ്ങൾ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കണമെന്നും സ്ഥിരീകരിക്കാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അവർ അഭ്യർഥിച്ചു.

Latest