Kerala
തിരുവനന്തപുരത്ത് പത്ത് കോടിയുടെ കഞ്ചാവുമായി രണ്ട് വിദ്യാര്‍ഥികള്‍ പിടിയില്‍
ബാങ്കോക്കില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന വിമാനത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
		
      																					
              
              
            തിരുവനന്തപുരം | തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട. പത്ത് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് വിദ്യാര്‍ഥികള്‍ പിടിയില്‍. ബാങ്കോക്കില്‍ നിന്നെത്തിയ 21 വയസുള്ള യുവതിയും 23 വയസുള്ള വിദ്യാര്‍ഥിയുമാണ് പിടിയിലായത്. ബാങ്കോക്കില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന വിമാനത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
എട്ട് പാഴ്സലുകളായാണ് കഞ്ചാവ് എത്തിച്ചത്.എക്‌സ്‌റേ പരിശോധനയില്‍ തോന്നിയ സംശയത്തില്‍ കസ്റ്റംസ് നടത്തിയ വിശദമായ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. സമീപകാലത്ത് നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. പിടിയിലായ രണ്ട് പേര്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്. തുടര്‍നടപടികളിലേക്ക് കസ്റ്റംസ് ഉടന്‍ കടക്കും
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
