Kerala
അന്‍വര്‍ വിഷയം: കോണ്‍ഗ്രസ് ലീഗിന്റെ വിശ്വാസ്യത തകര്‍ത്തെന്ന് ആക്ഷേപം
വി ഡി സതീശന്റെ ഏകാധിപത്യ പ്രവണതക്കെതിരെ മുസ്്‌ലിം ലീഗില്‍ രൂക്ഷ വിമര്‍ശനം

കോഴിക്കോട് | അന്‍വര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടിനെതിരെ ആഞ്ഞടിച്ച് മുസ്ലിം ലീഗ്. വി ഡി സതീശന്റെ ഏകാധിപത്യ പ്രവണതക്കെതിരെ മുസ്്‌ലിം ലീഗ് യോഗത്തില്‍ രൂക്ഷ വിമര്‍ശനം. ഇങ്ങനെ പോയാല്‍ വേറെ വഴി നോക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി നേതാക്കള്‍ രംഗത്തുവന്നു.
കെ എം ഷാജി ഉള്‍പ്പെടെയുള്ള നേതാക്കളാണ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്. പിന്നീട് സംസാരിച്ച കുഞ്ഞാലിക്കുട്ടിയും കോണ്‍ഗ്രസ് സമീപനത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചു. അന്‍വര്‍ വിഷയം നീട്ടിക്കൊണ്ടുപോയി വഷളാക്കിയത് വി ഡി സതീശനാണ്. ലീഗ് ഇടപെട്ടാല്‍ പ്രശ്‌ന പരിഹാരം ഉണ്ടാവുമെന്ന ധാരണ കോണ്‍ഗ്രസ് കളഞ്ഞു കുളിച്ചു. ലീഗിനുണ്ടായിരുന്ന വിശ്വാസ്യതയാണ് ഇതോടെ തകര്‍ന്നത്.
ഇടതു ഭരണം അവസാനിപ്പിക്കാന്‍ കിട്ടാവുന്ന എല്ലാവരേയും യോജിപ്പിച്ചു നിര്‍ത്താനുള്ള രാഷ്ട്രീയ തന്ത്രം പ്രയോഗിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. 2026 ലെ തിരഞ്ഞെടുപ്പിന്റെ സെമീ ഫൈനലാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് എന്ന കാര്യം ഓര്‍ക്കാന്‍ പോലും കോണ്‍ഗ്രസ് തയ്യാറായില്ലെന്നും നിലമ്പൂരില്‍ ഷൗക്കത്ത് പരാജയപ്പെട്ടാല്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ ആത്മവിശ്വാസം തകരുമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.