Connect with us

Kerala

യു ഡി എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ശൗക്കത്ത് പത്രിക സമര്‍പ്പിച്ചു

ജൂണ്‍ 19നാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്

Published

|

Last Updated

മലപ്പുറം | പ്രവര്‍ത്തകരുമായി പ്രകടനമായെത്തി നിലമ്പൂര്‍ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ശൗക്കത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളും ശൗക്കത്തിനൊപ്പമുണ്ടായിരുന്നു. ജൂണ്‍ 19നാണ് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജയിച്ച പി വി അന്‍വര്‍ രാജിവെച്ചതോടെയാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. പിണറായിക്കും സര്‍ക്കാറിനുമെതിരെ കൊമ്പുകോര്‍ത്ത ശേഷമായിരുന്നു അന്‍വറിന്റെ രാജി. പിന്നീട് യു ഡി എഫുമായി അടുക്കാന്‍ ശ്രമിച്ചെങ്കിലും അന്‍വറിന്റെ നയങ്ങളെല്ലാം യു ഡി എഫ് അംഗീകരിച്ചില്ല. ഇതോടെ തൃണമൂല്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന ഭീഷണിയുയര്‍ത്തി. ആര്യാടന്‍ ശൗക്കത്തിനെ കെ പി സി സി സ്ഥാനാര്‍ഥിയാക്കിയത് യു ഡി എഫുമായി അന്‍വര്‍ കൂടുതല്‍ അകലാന്‍ ഇടയാക്കി. നിരവധി ചര്‍ച്ചകള്‍ നടന്നെങ്കിലും യു ഡി എഫ് ഘടകകക്ഷിയാക്കണമെന്ന തീരുമാനത്തില്‍ അന്‍വര്‍ ഉറച്ചുനിന്നു. ഇതിനോട് പൂര്‍ണമായും യു ഡി എഫ് മുഖം തിരിച്ചതോടെ വി ഡി സതീശന്‍ നേതൃത്വം നല്‍കുന്ന യു ഡി എഫിലേക്കില്ലെന്നും നിലമ്പൂരില്‍ മത്സരിക്കില്ലെന്നുമായി അന്‍വര്‍.

എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം സ്വരാജാണ് ശൗക്കത്തിന്റെ എതിര്‍ സ്ഥാനാര്‍ഥി. ജൂണ്‍ 23നാണ് വോട്ടെണ്ണല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം തിങ്കളാഴ്ചയാണ്. സൂക്ഷ്മപരിശോധന ജൂണ്‍ മൂന്നിനും നോമിനേഷന്‍ പിന്‍വലിക്കേണ്ട അവസാനദിനം ജൂണ്‍ അഞ്ചുമാണ്.

 

---- facebook comment plugin here -----

Latest