National
വിമാനത്തില്‍ മദ്യപിച്ച് അസഭ്യം പറഞ്ഞു; രണ്ട്‌പേര്‍ അറസ്റ്റില്‍
രണ്ട് യാത്രക്കാര്‍ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നെന്നും ജീവനക്കാരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് വിമാനത്തില്‍ മദ്യം കഴിച്ചെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
		
      																					
              
              
            മുംബൈ| ദുബായ്-മുംബൈ ഇന്‍ഡിഗോ വിമാനത്തില്‍ ജീവനക്കാരെയും സഹയാത്രികരെയും മദ്യപിച്ച് അസഭ്യം പറഞ്ഞു. ഇന്നലെയാണ് സംഭവം. വിമാനം മുംബൈയില്‍ ലാന്‍ഡ് ചെയ്ത ശേഷം ഇവരെ പൊലീസ് അറസ്റ്റ് ചെയ്തതായും കോടതി ജാമ്യം അനുവദിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ദുബായില്‍ നിന്ന് മുംബൈയിലേക്ക് 6ഇ 1088 എന്ന വിമാനത്തില്‍ യാത്ര ചെയ്ത രണ്ട് യാത്രക്കാര്‍ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നെന്നും ജീവനക്കാരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് വിമാനത്തില്‍ മദ്യം കഴിച്ചെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അവര്‍ ജോലിക്കാരെയും സഹയാത്രികരെയും അസഭ്യം പറഞ്ഞു. സംഭവത്തിന് ശേഷം, അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നെന്നും എയര്‍ലൈന്‍ പ്രസ്താവന കൂട്ടിച്ചേര്‍ത്തു.
രണ്ട് പ്രതികളും പാല്‍ഘറിലെ നലസോപാര, കോലാപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്നും ഒരു വര്‍ഷമായി ഗള്‍ഫില്‍ ജോലി ചെയ്ത ശേഷം മടങ്ങിവരികയായിരുന്നെന്നും പോലീസ് പറഞ്ഞു.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          


