narcotic case wyd
റിസോര്‍ട്ടില്‍ മയക്ക്മരുന്ന് പാര്‍ട്ടി: കിര്‍മാണി മനോജ് അടക്കം 15 പേര്‍ കസ്റ്റഡിയില്‍
വയനാട് പടിഞ്ഞാറത്തറയിലെ ഒരു റിസോര്‍ട്ടിലാണ് പാര്‍ട്ടി നടന്നത്
കല്‍പ്പറ്റ | വയനാട്ടിലെ പടിഞ്ഞാറത്തറയിലെ ഒരു റിസോര്‍ട്ടില്‍ നടന്ന മയക്ക്മരുന്ന് പാര്‍ട്ടിക്കിടെ ടി പി കേസ് പ്രതി കിര്‍മാണി മനോജ് അടക്കം 15 പേര്‍ കസ്റ്റഡിയില്‍. പ്രതികളില്‍ നിന്ന് കഞ്ചാവ്, എം ഡി എം എ അടക്കമുള്ള മയക്ക് മരുന്ന് കണ്ടെത്തിയതായാണ് വിവരം.
റിസോര്‍ട്ടില്‍ പാര്‍ട്ടി നടക്കുന്നതായ രാഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷാഡോ പോലീസിനെ ഇവിടെ വിന്യസിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലസാണ് മയക്ക്മരുന്ന് പിടിച്ചെടുത്തത്. വയനാട്ടിലെ ഒരു ഗുണ്ടയുടെ വിവാഹ വാര്‍ഷിക ആഘോഷമായിരുന്നു റിസോര്‍ട്ടില്‍ നടന്നതെന്നാണ് വിവരം. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കിര്‍മാണി മനോജ് പരോളിലിറങ്ങിയതായിരുന്നു.
---- facebook comment plugin here -----





