Connect with us

ചെറിയ തോതിലുള്ള ലഹരിമരുന്നുപയോഗം കുറ്റകരമല്ലാതാക്കുന്ന വിധം നിയമം പരിഷ്‌കരിക്കുന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കുറ്റവാളിയായി കാണാതെ ഇരകളായി കൈകാര്യം ചെയ്യാനുള്ള നീയമം സമൂഹത്തില്‍ വലിയ ചര്‍ച്ച ഉയര്‍ത്തിയിരിക്കയാണ്.

ഇത്തരം കേസുകളില്‍ പിടിക്കപ്പെടുന്നവരെ പുനരധിവസിപ്പിച്ചും 30 ദിവസത്തെ ലഹരിമുക്ത ചികിത്സയും കൗണ്‍സലിങ്ങും നല്‍കിയും നേര്‍വഴിക്കു നയിക്കാന്‍ ശ്രമിക്കുന്നതാണു പുതിയ നിയമം.
ഇതിനായി നിയമഭേഗഗതിക്കു ധാരണയായി. ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. അതേസമയം, കൂടിയ അളവില്‍ ലഹരി കൈവശം വയ്ക്കുന്നവര്‍ക്കു ശിക്ഷ ഉറപ്പാക്കും. ആവര്‍ത്തിച്ചു പിടിക്കപ്പെടുന്നവരുടെ കാര്യത്തില്‍ കര്‍ശന വ്യവസ്ഥകള്‍ വരും.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest