Connect with us

Ongoing News

മുംബൈയെ കണ്ടം വഴി ഓടിച്ച് ചെന്നൈ

14 പന്തുകള്‍ അവശേഷിക്കെ ആറ് വിക്കറ്റിനാണ് ചെന്നൈ ജയം

Published

|

Last Updated

ചെന്നൈ | മുംബൈ ഇന്ത്യന്‍സിനെതിരായ എല്‍ ക്ലാസിക്കോയില്‍ വിജയക്കൊടി പാറിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. 14 പന്തുകള്‍ അവശേഷിക്കെ ആറ് വിക്കറ്റിനാണ് ചെന്നൈ ജയം. സ്‌കോര്‍: മുംബൈ- 20 ഓവറില്‍ എട്ടിന് 139. ചെന്നൈ- 17.4 ഓവറില്‍ നാലിന് 140.

ജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

റിതുരാജ് ഗയ്ക്വാദും ഡെവോണ്‍ കോണ്‍വെയും ചേര്‍ന്ന് മികച്ച തുടക്കമാണ് ചെന്നൈക്ക് നല്‍കിയത്. 4.1 ഓവറില്‍ 46 റണ്‍സെടുത്ത് നില്‍കെ കത്തി പടര്‍ന്ന ഗെയ്ക്വാദ് പുറത്തായെങ്കിലും മറുവശത്ത് കോണ്‍വെ പതുക്കെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ഗെയ്ക്വാദ് 16 പന്തില്‍ 30 റണ്‍സ് നേടിയപ്പോള്‍ കോണ്‍വെ 42 പന്തിൽ 44 റണ്‍സ് നേടി.

തുടര്‍ന്നെത്തിയ അജങ്ക്യ രഹാനെ 21 റണ്‍സെടുത്തു. 18 പന്തില്‍ 26 റണ്‍സെടുത്ത ശിവം ദുബെയും 2 റണ്‍സെടുത്ത ധോണിയും പുറത്താകാതെ ടീമിനെ ലക്ഷത്തിലെത്തിച്ചു. അംബാട്ടി റായിഡു 12 റണ്‍സെടുത്ത് പുറത്തായി.

മുംബൈ ബൗളര്‍മാരില്‍ പിയൂഷ് ചൗള രണ്ട് വിക്കറ്റ് വീഴ്ത്തി. ട്രിസ്റ്റാന്‍ സ്റ്റബ്‌സ്, ആകാശ് മധ്വല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടിയെങ്കിലും ചെന്നൈ ബാറ്റര്‍മാരുടെ റണ്ണൊഴുക്കിനെ തടയാന്‍ കഴിഞ്ഞില്ല.

---- facebook comment plugin here -----

Latest