Connect with us

Sports

ദ്രാവിഡിൻ്റെ വഴിയേ ഇളയ മകനും; അണ്ടർ 14 കർണാടക ടീമിനെ നയിക്കും

വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി തിളങ്ങി അൻവയ്

Published

|

Last Updated

ബെംഗളൂരു | ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസവും ദേശീയ ടീമിൻ്റെ പരിശീലകനുമായ രാഹുൽ ദ്രാവിഡിൻ്റെ പാത പിന്തുടർന്ന് മകൻ അൻവയ് ദ്രാവിഡും. കേരളത്തിൽ നടക്കുന്ന ദക്ഷിണാ മേഖലാ ടൂർണമെൻ്റിനുള്ള കർണാടക അണ്ടർ 14 ടീമിൻ്റെ ക്യാപ്‌റ്റനായി അൻവയ് ദ്രാവിഡിനെ തിരഞ്ഞെടുത്തു. ബാറ്റിംഗിലെ മികവാണ് അൻവയിന് നായകസ്ഥാനത്തേക്കുള്ള വഴി തുറന്നത്. ബി ആർ ടി ഫീൽഡ് അണ്ടർ 14 ഗ്രൂപ്പ് 1 സെമി ഫൈനലിൽ അർധ സെഞ്ച്വറി നേടി അൻവയ് വാർത്തകളിൽ ഇടം നേടിയിരുന്നു.

ദ്രാവിഡിനെപ്പോലെ വിക്കറ്റ് കീപ്പർ കൂടിയാണ് അൻവയ്യും. ഏകദിന- ടെസ്റ്റ് മത്സരങ്ങളിൽ ഏറെക്കാലം ഇന്ത്യയുടെ മുഴുവൻ സമയ വിക്കറ്റ് കീപ്പറായിരുന്നു ദ്രാവിഡ്. വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനെ തേടിക്കൊണ്ടിരിക്കുകയും പുതുമുഖങ്ങൾ ആ റോളിൽ പരാജയപ്പെടുകയും ചെയ്തതോടെയാണ് ദ്രാവിഡ് കീപ്പിംഗ് ഗ്ലൗ അണിഞ്ഞത്.

ധോണിയുടെ വരവോടെ ദ്രാവിഡ് വിക്കറ്റ് കീപ്പർ ചുമതലയൊഴിഞ്ഞു.
ദ്രാവിഡിൻ്റെ ഇളയ മകനാണ് അൻവയ്. മൂത്ത മകൻ സമിതും ക്രിക്കറ്റ് താരമാണ്. അണ്ടർ 14 വിഭാഗത്തിൽ 2019/20 സീസണിൽ സമിത് രണ്ട് ഇരട്ട സെഞ്ച്വറികൾ നേടിയിരുന്നു.

Latest