Connect with us

Health

ശബ്ദത്തിലെ ചെറിയ മാറ്റങ്ങൾ നിസ്സാരമായെടുക്കരുത്

ചെറിയ ഒരു ശബ്ദ വ്യത്യാസം ശ്രദ്ധിക്കാതെ വന്നാൽ അത് ചിലപ്പോൾ വലിയ പ്രശ്നമായി തീർന്നേക്കാം എന്ന് ഡോക്ടർമാർ പറയുന്നു.

Published

|

Last Updated

ആളുകളുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ് ശബ്ദം. നിറത്തെയും ഗന്ധത്തെയും, ആകൃതിയേയും ഒക്കെ പോലെ ഒരു മനുഷ്യനെ തിരിച്ചറിയാൻ സഹായിക്കുന്ന ഘടകമാണ് ശബ്ദവും. ഗൂഗിൾ പേയിൽ പണം അടക്കുമ്പോൾ കേൾക്കുന്ന സിനിമാതാരത്തിന്റെ ശബ്ദം പോലും നമ്മൾ പെട്ടെന്ന് തിരിച്ചറിയുന്നത് ഇതിന് ഉദാഹരണമാണ്. ലോക ശബ്ദ ദിനത്തിൽ ശബ്ദത്തെ ബാധിക്കുന്ന അസുഖങ്ങളെക്കുറിച്ചും അവയുടെ ചികിത്സയെക്കുറിച്ചും അറിയേണ്ടത് പ്രധാനമാണ്.

ശരീരത്തിലെ മറ്റെല്ലാ ഭാഗങ്ങളെയും പോലെ നമ്മുടെ ശബ്ദത്തിനും അസുഖം ബാധിച്ചേക്കാം. ചെറിയ ഒരു ശബ്ദ അടപ്പു പോലും നിസാരമായെടുക്കരുതെന്നതാണ് ഡോക്ടർമാർ നൽകുന്ന നിർദേശം. ശബ്ദ വ്യത്യാസം ഉണ്ടാക്കുന്ന അസുഖങ്ങളെ പൊതുവിൽ രണ്ടായി തരംതിരിക്കാം. ഒന്ന് ഘടനാപരമായിട്ടുള്ള പ്രശ്നങ്ങൾ അഥവാ സ്ട്രക്ച്ചറൽ അപ്നോർമാലിറ്റി. ഉദാഹരണത്തിന് വോക്കൽ കോഡിന്റെ മുകളിൽ ഉണ്ടാകുന്ന സിസ്റ്റ്, വളർച്ച, മുഴകൾ തുടങ്ങിയവയാണിത്. രണ്ടാമത്തേത് പ്രവർത്തനവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന തകരാറുകളാണ് അല്ലെങ്കിൽ ഫംഗ്ഷണൽ അബ്നോർമാലിറ്റി .

ശബ്ദ പ്രശ്നങ്ങളുമായി എത്തുന്ന രോഗികളിൽ ചിലർക്കെങ്കിലും വിശദമായ പരിശോധന വേണ്ടി വരാറുണ്ട്. വീഡിയോ ലാരിഗോസ്കോപ്പിക്ക് എക്സാമിനേഷൻ പോലെയുള്ളവ ഇതിനായി ഉപയോഗിക്കാറുണ്ട്. ഘടനപരവും പ്രവർത്തനപരവുമായ പ്രശ്നങ്ങളെല്ലാം തന്നെ ഈ ഒരു പരിശോധനയിലൂടെ കണ്ടെത്താൻ പറ്റും. ഘടനപരമായിട്ടുള്ള പ്രശ്നങ്ങൾക്ക് മരുന്നോ അല്ലെങ്കിൽ സർജറിയോ നിർദ്ദേശിക്കാറാണ് പതിവ്. പ്രവർത്തനവുമായി ബന്ധപ്പെട്ട തകരാറുകൾക്ക് വോയിസ് തെറാപ്പി പോലെയുള്ള മാർഗങ്ങളും ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്. ചെറിയ ഒരു ശബ്ദ വ്യത്യാസം ശ്രദ്ധിക്കാതെ വന്നാൽ അത് ചിലപ്പോൾ വലിയ പ്രശ്നമായി തീർന്നേക്കാം എന്നും ഡോക്ടർമാർ പറയുന്നു.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. രശ്മി അരവിന്ദാക്ഷൻ,
കൺസൾട്ടന്റ് ലാറിംഗോളജിസ്റ്റ്
ബേബി മെമ്മോറിയൽ ആശുപത്രി, കോഴിക്കോട്