Connect with us

National

എല്ലാ ഇഡി ഉദ്യോഗസ്ഥരെയും മോശമെന്ന് മുദ്ര കുത്തരുത്: കെ അണ്ണാമലൈ

കുറ്റം ചെയ്തവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും അണ്ണാമലൈ

Published

|

Last Updated

ചെന്നൈ | തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സർക്കാർ ജീവനക്കാരനിൽ നിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇഡി ഉദ്യോഗസ്ഥൻ അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച് സംസ്ഥാനത്തെ ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ.

ഒരൊറ്റ സംഭവം നടന്നതിനെ തുടർന്ന് സംസ്ഥാനത്തെ മുഴുവൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെയും ‘മോശം’ ആയി മുദ്രകുത്തരുതെന്ന് അണ്ണാമലൈ അഭിപ്പായപ്പെട്ടു. പശ്ചിമ ബംഗാൾ, ഡൽഹി, രാജസ്ഥാൻ, തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളിലെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഏജൻസികളിൽ നിന്ന് ഇതിനു മുമ്പും ഉദ്യോഗസ്ഥർ അറസ്റ്റിലായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കുറ്റം ചെയ്തവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും അണ്ണാമലൈ വ്യക്തമാക്കി.

Latest