Connect with us

National

വിദേശത്തെ പ്രതിച്ഛായ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല; മോദി മാപ്പ് പറയേണ്ട: രാകേഷ് ടികായത്ത്

കാര്‍ഷിക നിയമങ്ങള്‍ വീണ്ടും നടപ്പാക്കാന്‍ ശ്രമിച്ചാല്‍ അതിശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ടികായത്ത്

Published

|

Last Updated

ന്യൂഡല്‍ഹി | വിവാദ കാര്‍ഷിക നിയമങ്ങളുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്ന് കര്‍ഷകര്‍ ആഗ്രഹിക്കുന്നില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത്. വിദേശത്ത് പ്രധാനമന്ത്രിക്കുള്ള പ്രതിച്ഛായ തകര്‍ക്കണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹമില്ല. എന്തെങ്കിലും തീരുമാനം എടുക്കുന്നുണ്ടെങ്കില്‍ കര്‍ഷകരുടെ സമ്മതമില്ലാതെയാകരുത്. ഞങ്ങള്‍ സത്യസന്ധമായാണു കൃഷി ചെയ്യുന്നത്. പക്ഷേ ഡല്‍ഹിയിലുള്ളവര്‍ ഞങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ല – ടികായത്ത് ട്വീറ്റ് ചെയ്തു.

കാര്‍ഷിക നിയമങ്ങള്‍ വീണ്ടും നടപ്പാക്കാന്‍ ശ്രമിച്ചാല്‍ അതിശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ടികായത്ത് പറഞ്ഞു. റദ്ദാക്കിയ കാര്‍ഷിക നിയമങ്ങള്‍ വീണ്ടും നടപ്പാക്കിയേക്കുമെന്നു സൂചന നല്‍കുന്ന കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിന്റെ പ്രസ്താവന കര്‍ഷകരെ വഞ്ചിക്കുന്നതും പ്രധാനമന്ത്രിയെ അവഹേളിക്കുന്നതുമാണെന്ന് ടികായത്ത് കുറ്റപ്പെടുത്തി.