NATIONAL STRIKE
ഓലപ്പാമ്പ് കാണിച്ച് തൊഴിലാളികളെ പേടിപ്പിക്കേണ്ട; കോടതിയോട് ആനത്തലവട്ടം
സുപ്രീം കോടതി വിലക്കിയപ്പോഴും സമരം ചെയ്തിട്ടുണ്ട്

തിരുവനന്തപുരം | പണിമുടക്ക് വിലക്കിയുള്ള ഹൈക്കോടതി വിധിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് സി ഐ ടി യു നേതാവ് ആനത്തലവട്ടം ആനന്ദന്‍. ഓലപ്പാമ്പ് കാണിച്ച് തൊഴിലാളികളെ പേടിപ്പിക്കേണ്ടെന്നും ഏതെങ്കിലും കോടതിവിധികൊണ്ട് സമരം ഇല്ലാതാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സമരം ചെയ്യുക എന്നത് പൗരന്റെ മൗലിക അവകാശമാണ്. അവകാശബോധമുള്ള തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കും. സുപ്രീം കോടതി വിലക്കിയപ്പോഴും സമരത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കടകള്‍ തുറക്കുമെന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രസ്താവനക്കെതിരേയും അദ്ദേഹം പ്രതികരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പലപ്പോഴും സമര വിരോധികളാണ്. നിര്‍ബന്ധിതമായി കടകള്‍ അടപ്പിക്കില്ല. എന്നാല്‍ സാധനങ്ങള്‍ വാങ്ങാന്‍ ആരെങ്കിലും വരേണ്ടെന്നും അദ്ദേഹം ചോദിച്ചു.
---- facebook comment plugin here -----