Connect with us

Aksharam Education

അകറ്റി നിർത്താം, രോഗങ്ങളെ

സൂക്ഷ്മജീവികൾ ശരീരത്തിനുള്ളിലെത്തുന്നത് തടയാനും ഏതെങ്കിലും തരത്തിൽ ഉള്ളിലെത്തിയാൽ അവയെ നശിപ്പിക്കാനും കഴിവുള്ള സുരക്ഷാ പ്രതിരോധ സംവിധാനങ്ങൾ നമുക്കുണ്ട്.

Published

|

Last Updated

രോഗങ്ങളെ വ്യാഖ്യാനിക്കുന്നത് ആരോഗ്യപരമായ അവസ്ഥയുമായി ബന്ധപ്പെട്ട നിശ്ചിതമായ അടയാളങ്ങളും ലക്ഷണങ്ങളുമനുസരിച്ചാണ്.

പ്രധാനാശയങ്ങൾ

ലോകം വിറങ്ങലിച്ച മഹാമാരിയായിരുന്നു കൊറോണ. കേരളം നേരിട്ട ഏറ്റവും മാരകമായ വൈറസ് രോഗമായിരുന്നു നിപ്പാ. ഡിഫ്തീരിയ ചുമ, തുമ്മൽ എന്നിവയിലൂടെയും, രോഗബാധിതരിൽ നിന്ന് മറ്റൊരാളിലേക്ക് നേരിട്ടും പകരുന്ന ബാക്ടീരിയ രോഗമാണ് ക്ഷയം. മറ്റൊരു ബാക്ടീരിയ രോഗമാണ് എലിപ്പനി.

മലമ്പനി

പ്രോട്ടോസോവ മൂലമുണ്ടാകുന്ന രോഗം, ചില ഫംഗസുകൾ രോഗകാരികളായി പ്രവർത്തിക്കുന്നു.

ഹെപ്പറ്റൈറ്റിസ്

ഒരു കരൾ രോഗം. വൈറസുകൾ മൂലവും ഉണ്ടാകുന്നു.

എയ്ഡ്‌സ്

ലോകത്തെ ഭീതിയിലാഴ്ത്തിയ വൈറസ് രോഗം.

ക്യാൻസർ

അനിയന്ത്രിതമായ കോശവിഭജനം വഴി കോശങ്ങൾ പെരുകി ഇതര കലകളിലേക്ക് വ്യാപിക്കുന്ന രോഗാവസ്ഥ.

ഹീമോഫീലിയ

പ്ലാസ്മയിലെ ചില പ്രോട്ടീനുകളുടെ ഉത്പാദനത്തെ നിയന്ത്രിക്കുന്ന ജീനുകൾ തകരാറിലാകുന്ന അവസ്ഥ.

ജനിതക രോഗങ്ങൾ

കോശപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ജീനുകൾക്കുണ്ടാകുന്ന തകരാറു മൂലം ഉണ്ടാകുന്നത്.
ജന്തുക്കൾക്കും സസ്യങ്ങൾക്കും പലതരത്തിലുള്ള രോഗങ്ങൾ ഉണ്ടാകാറുണ്ട്.

ജീവിതശൈലീ രോഗങ്ങൾ

അനാരോഗ്യകരമായ ജീവിതരീതി ക്ഷണിച്ചുവരുത്തുന്ന രോഗങ്ങൾ.

പ്രതിരോധത്തിന്റെ കാവലാളുകൾ

സൂക്ഷ്മജീവികൾ ശരീരത്തിനുള്ളിലെത്തുന്നത് തടയാനും ഏതെങ്കിലും തരത്തിൽ ഉള്ളിലെത്തിയാൽ അവയെ നശിപ്പിക്കാനും കഴിവുള്ള സുരക്ഷാ പ്രതിരോധ സംവിധാനങ്ങൾ നമുക്കുണ്ട്. രോഗാണുബാധ ജീവൽ പ്രവർത്തനങ്ങളെ തകരാറിലാക്കുമെന്നതിനാൽ ഈ സുരക്ഷാ പ്രതിരോധ സംവിധാനങ്ങൾ ജീവന്റെ നിലനിൽപ്പിന് ആവശ്യമാണ്.

പ്രധാനാശയങ്ങൾ

പ്രതിരോധശേഷി (Body defense): രോഗാണു പ്രവേശനം തടയാനും ശരീരത്തിനകത്ത് പ്രവേശിച്ച രോഗാണുക്കളെ നശിപ്പിക്കാനുമുള്ള ശരീരത്തിന്റെ കഴിവ്.

ത്വക്ക്

ശരീരത്തെ പൊതിഞ്ഞ് സംരക്ഷിക്കുന്ന ആവരണം.
ശരീരദ്രവങ്ങളായ രക്തവും ലിംഫും രോഗപ്രതിരോധത്തിൽ മുഖ്യപങ്ക് വഹിക്കുന്നു.

വിങ്ങൽ പ്രതികരണം (Inflammatory response):

മുറിവുണ്ടാകുമ്പോൾ ആ ഭാഗം വീങ്ങി വരുന്നത്.

ഫാഗോസൈറ്റോസിസ് (Phagocytosis):

രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്ന പ്രവർത്തനം.
രക്തം കട്ടപിടിക്കൽ ഒരു പ്രതിരോധ പ്രവർത്തനം.
മുറിവുണങ്ങൽ വീങ്ങൽ പ്രതികരണം, രക്തം കട്ടപിടിക്കൽ എന്നിവക്ക് ശേഷമുള്ള ഘട്ടം.
ശരീരത്തിന്റെ സാധാരണ താപനില – 37o C (98.6 F)
പൊതുവായ പ്രതിരോധം(Non – specific body defense):

രോഗാണുക്കളുടെ സവിശേഷതകൾ പരിഗണിക്കാതെ എല്ലാ രോഗാണുക്കൾക്കെതിരെയും ഒരേ രീതിയിൽ പ്രതിരോധം തീർക്കുന്നത്.

ആന്റിജനുകൾ

ശരീരത്തിൽ പ്രവേശിച്ച് പ്രതിരോധവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന രോഗാണുക്കളും അന്യവസ്തുക്കളും.

പ്രത്യേക പ്രതിരോധം (Specific defense) :

ഓരോ ആന്റിജന്റെയും ഘടന തിരിച്ചറിഞ്ഞ് അവയെ പ്രത്യേകം നശിപ്പിക്കുന്ന പ്രതിരോധ സംവിധാനം.

പ്രതിരോധവത്കരണം (Immunization) :

രോഗാണുവിന്റെ ആക്രമണം മുന്നിൽക്കണ്ട് പ്രതിരോധ കോശങ്ങളെ സജ്ജമാക്കിവെക്കാനുള്ള കൃത്രിമ മാർഗം.

വാക്‌സീനുകൾ

കൃത്രിമ പ്രതിരോധവത്കരണത്തിനായി ഉപയോഗിക്കുന്ന വസ്തുക്കൾ.

വിവിധ ചികിത്സാ രീതികൾ

ആയുർവേദം, സിദ്ധവൈദ്യം, യുനാനി, പ്രകൃതി ചികിത്സ, ഹോമിയോപ്പതി, അലോപ്പതി.

ലബോറട്ടറി പരിശോധനകൾ

രോഗനിർണയത്തിന് ഉപകരിക്കുന്നു. സാങ്കേതികവിദ്യയിലെ മുന്നേറ്റങ്ങൾ ആധുനിക വൈദ്യശാസ്ത്ര ചികിത്സയിൽ പ്രത്യേക മേഖലകൾ രൂപപ്പെടുത്തിയിട്ടുണ്ട്.

ആന്റിബയോട്ടിക്കുകൾ

ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികളിൽ നിന്നും വേർതിരിച്ചെടുക്കുകയും ബാക്ടീരിയയെ നശിപ്പിക്കാൻ ഉപയോഗിക്കുന്നതുമായ ഔഷധങ്ങൾ. കൃത്യസമയത്ത് പ്രഥമശുശ്രൂഷ നൽകിയാൽ മരണത്തിൽ നിന്ന് പലരെയും രക്ഷിക്കാൻ കഴിയും.

രക്തനിവേശനം (Blood transfusion):

ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രക്തം കൈമാറ്റം ചെയ്യപ്പെടുന്നത്

സസ്യങ്ങളിലെ രോഗപ്രതിരോധ മാർഗങ്ങൾ

മെഴുക് ആവരണം, ക്യൂട്ടിക്കിൾ, പുറംതൊലി, കോശ ഭിത്തി.

 

 

 

 

---- facebook comment plugin here -----

Latest