Connect with us

Kerala

2016 സ്ഥാനാര്‍ഥി നിര്‍ണയത്തിലെ വിയോജിപ്പ് കെ പി സി സി അധ്യക്ഷ പദവി ഒഴിയാന്‍ കാരണം; ഒടുവില്‍ മനസ്സ് തുറന്ന് സുധീരന്‍

ഞാന്‍ രാജിവെക്കാനുണ്ടായ കാരണത്തില്‍ ഇന്നും ഒരു മാറ്റവുമുണ്ടായിട്ടില്ല. അന്ന് രണ്ട് ഗ്രൂപ്പെങ്കില്‍ ഇപ്പോഴുള്ളത് അഞ്ച് ഗ്രൂപ്പാണ്. ഇതില്‍ മാറ്റം വരണം.

Published

|

Last Updated

തിരുവനന്തപുരം | കെ പി സി സി അധ്യക്ഷ പദവി ഒഴിയാനുണ്ടായ കാരണം തുറന്നുപറഞ്ഞ് വി എം സുധീരന്‍. 2016ലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലുള്ള വിയോജിപ്പാണ് സ്ഥാനം ഉപേക്ഷിക്കാന്‍ കാരണം. അന്ന് അത് പുറത്തുപറഞ്ഞില്ല എന്നേയുള്ളൂ.

ഞാന്‍ രാജിവെക്കാനുണ്ടായ കാരണത്തില്‍ ഇന്നും ഒരു മാറ്റവുമുണ്ടായിട്ടില്ല. അന്ന് രണ്ട് ഗ്രൂപ്പെങ്കില്‍ ഇപ്പോഴുള്ളത് അഞ്ച് ഗ്രൂപ്പാണ്. ഇതില്‍ മാറ്റം വരണം.

കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരിച്ചെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഒപ്പമുണ്ടാകും. കോണ്‍ഗ്രസ് പ്രസ്ഥാനത്തിനൊപ്പം എന്നുമുണ്ടാകുമെന്നും സുധീരന്‍ പറഞ്ഞു.

Latest