Kerala
'മറുനാടന്‍ മലയാളി' അപകീര്‍ത്തിപെടുത്തുന്നു; പരാതി നല്‍കി ടിഎന്‍ പ്രതാപന്‍ എംപി
ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ എംപി ആവശ്യപ്പെട്ടു.

തിരുവനന്തപുരം| മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ ചാനല്‍ വ്യാജ പ്രചരണത്തിലൂടെ തന്നെ അപകീര്‍ത്തിപെടുത്തുന്നുവെന്ന് ടിഎന്‍ പ്രതാപന്‍ എംപി. മുഖ്യമന്ത്രിക്കും ഡിജിപിക്കും എംപി പരാതി നല്‍കി. ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ എംപി ആവശ്യപ്പെട്ടു.
നവംബറില്‍ ഷാര്‍ജയില്‍ വെച്ച് നടന്ന വിവിധ പരിപാടികള്‍ക്ക് ശേഷം പങ്കെടുത്ത വിരുന്നുനിടെയുള്ള ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത് സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തിപെടുത്തുന്നു എന്നാണ് ടിഎന്‍ പ്രതാപന്‍ എംപിയുടെ പരാതി. ഇതിന് പിന്നില്‍ മാറ്റാരെങ്കിലും ഉള്ളതായി സംശയിക്കുന്നുവെന്നും എംപി പറഞ്ഞു. അപകീര്‍ത്തിപ്പെടുത്തുന്ന തെറ്റായ വാര്‍ത്തകള്‍ക്കെതിരെ ഏതറ്റംവരെയും പോകുമെന്നും ടിഎന്‍ പ്രതാപന്‍ എംപി കൂട്ടിച്ചേര്‍ത്തു.