Connect with us

National

അപകീര്‍ത്തി കേസ്; രാഹുല്‍ ഗാന്ധിയെ കുറ്റക്കാരനാക്കിയ വിധിക്കെതിരെ കോണ്‍ഗ്രസ് ഗുജറാത്ത് ഹൈക്കോടതിയിലേക്ക്

ഹൈക്കോടതിയില്‍ നാളെ ഹരജി നല്‍കാനാണ് പാര്‍ട്ടിയുടെ നീക്കം.

Published

|

Last Updated

ന്യൂഡല്‍ഹി | മോദി വിരുദ്ധ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയെ കുറ്റക്കാരനാക്കിയ സൂറത്ത് സെഷന്‍സ് കോടതി വിധിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഹൈക്കോടതിയില്‍ നാളെ ഹരജി നല്‍കാനാണ് പാര്‍ട്ടിയുടെ നീക്കം.

സെഷന്‍സ് കോടതി വിധിയില്‍ അപാകതയുണ്ട്, പ്രധാനമന്ത്രി അല്ല പരാതി നല്‍കിയത് തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കിയാകും കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിക്കുക.

അപകീര്‍ത്തി കേസില്‍ ഈ മാസം 25ന് രാഹുല്‍ നേരിട്ട് ഹാജരാകണമെന്ന പാറ്റ്‌ന കോടതിയുടെ വിധിക്കെതിരെ പാര്‍ട്ടി ബിഹാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സുശീല്‍ കുമാര്‍ മോദിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിഹാറില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തത്.

 

Latest