Uae
ദീപക് മിത്തൽ യു എ ഇയിലെ പുതിയ ഇന്ത്യൻ സ്ഥാനപതി
നേരത്തെ ഖത്വർ അംബാസഡറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്

അബൂദബി|ദീപക് മിത്തൽ യു എ ഇയിലെ പുതിയ സ്ഥാനപതിയായി നിയമിതനായി. 1998 ഐ എഫ് എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ഇതിന് മുൻപ് ഖത്വറിലെ ഇന്ത്യൻ സ്ഥാനപതിയായി ദീപക് മിത്തൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ നിന്ന് യു എസ് സൈന്യം പിൻവാങ്ങിയ ശേഷം ഇന്ത്യയും താലിബാനും തമ്മിൽ ആദ്യമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിൽ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു.
2021-ൽ ദോഹയിലെ താലിബാന്റെ പൊളിറ്റിക്കൽ ഓഫീസ് തലവനായിരുന്ന ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനക്‌സായിയുമായി ദീപക് മിത്തൽ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ അഡീഷണൽ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2021 നവംബറിൽ സ്ഥാനമേറ്റ സഞ്ജയ് സുധീറിന്റെ പിൻഗാമിയായാണ് ഡോ. മിത്തൽ നിയമിതനാകുന്നത്.
---- facebook comment plugin here -----