Connect with us

Kerala

എസ്എന്‍ഡിപി ശാഖാ സെക്രട്ടറിയുടെ മരണം; ആത്മഹത്യ കുറിപ്പുകളില്‍ ഒന്ന് വ്യാജമെന്ന് ആരോപണം

മുന്‍ ഭരണ സമിതി അംഗങ്ങള്‍ രാജുവിനെ മാനസികമായി പീഡിപ്പിച്ചുവെന്നും അഴിമതി നടത്താന്‍ പ്രരിപ്പിച്ചുവെന്നും വഴങ്ങാത്തതിന്റെ വിരോധം പ്രകടമാക്കിയെന്നും സഹോദരന്‍

Published

|

Last Updated

ആലപ്പുഴ  | പുറക്കാട് എസ്എന്‍ഡിപി ശാഖാ സെക്രട്ടറിയുടെ മരണത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം. മൃതദേഹത്തിനൊപ്പം കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പുകളില്‍ ഒന്ന് വ്യാജമാണെന്ന് മരിച്ച രാജുവിന്റെ സഹോദരന്‍ പറഞ്ഞു.

മുന്‍ ഭരണ സമിതി അംഗങ്ങള്‍ രാജുവിനെ മാനസികമായി പീഡിപ്പിച്ചുവെന്നും അഴിമതി നടത്താന്‍ പ്രരിപ്പിച്ചുവെന്നും വഴങ്ങാത്തതിന്റെ വിരോധം പ്രകടമാക്കിയെന്നും സഹോദരന്‍ പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും സഹോദരന്‍ രാജീവന്‍ പറഞ്ഞു.

 

ഇന്നലെ അര്‍ധരാത്രിയോടെയാണ് ആലപ്പുഴയില്‍ എസ്എന്‍ഡിപി യോഗം ശാഖാ സെക്രട്ടറി രാജുവിനെ യൂണിയന്‍ ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഘടന പ്രശ്നങ്ങളാണ് മരണ കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. അമ്പലപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Latest