National
സ്‌കൂള്‍ കുട്ടികളുടെ മരണം; മണിപ്പൂരില്‍ വീണ്ടും പ്രതിഷേധം, ഇന്റര്‍നെറ്റ് നിരോധിച്ചു
മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് വിദ്യാര്‍ഥി, യുവജന സംഘടനകളുടെ മാര്‍ച്ച്. പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.ഈമാസം 29 വരെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി.

ഇംഫാല്‍ | മണിപ്പൂരിലെ സ്‌കൂള്‍ കുട്ടികളുടെ മരണത്തില്‍ ഇംഫാലില്‍ വീണ്ടും പ്രതിഷേധം. വിദ്യാര്‍ഥി, യുവജന സംഘടനകള്‍ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
ഇന്റര്‍നെറ്റ് നിരോധനം
സംസ്ഥാനത്ത് വീണ്ടും ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി. അഞ്ച് ദിവസത്തേക്കാണ് നിരോധനം.
ഈമാസം 29 വരെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മെയ്‌തേയ് വിഭാഗത്തില്‍ പെട്ട കുട്ടികളാണ് കൊല്ലപ്പെട്ടത്. കാണാതായ ഇവര്‍ മരിച്ചുകിടക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 17 വയസുള്ള പെണ്‍കുട്ടിയെയും 20കാരനായ ആണ്‍കുട്ടിയെയുമാണ് കഴിഞ്ഞ ജൂലൈ മാസം മുതല്‍ കാണാതായത്. ഇവര്‍ മരിച്ചതായുള്ള റിപോര്‍ട്ട് പിന്നീട് പുറത്തുവരികയായിരുന്നു.
മണിപ്പൂരില്‍ വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടതിനിടെ വിദ്യാര്‍ഥികളെ കാണാതായത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. കുട്ടികള്‍ക്കായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് കേസന്വേഷണം സി ബി ഐക്ക് കൈമാറിയിരുന്നു.