കോഴിക്കോട് കോവൂര്‍ ഇരിങ്ങാടന്‍പള്ളിയില്‍ ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ ശ്വാസംമുട്ടി മരിച്ച സംഭവത്തില്‍ ചേവായൂര്‍ പോലീസ് കേസെടുത്തു. ഐപിസി 304 (എ) മരണത്തിന് കാരണമായ അശ്രദ്ധ വകുപ്പ് പ്രകാരമാണ് കേസ്. സംഭവസ്ഥലത്ത് ചേവായൂര്‍ പോലീസ് ഇന്ന് വിശദമായ പരിശോധന നടത്തും. കോര്‍പറേഷന്‍ ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കും.
---- facebook comment plugin here -----





