Connect with us

National

അരുണാചലിലെ സെല തടാക ദുരന്തം: കാണാതായ ഒരു മലയാളി യുവാവിന്റെ മൃതദേഹം കൂടി കണ്ടെത്തി

ഐസില്‍ നടക്കുന്നതിനിടെയാണ് സംഘം അപകടത്തിനിരയായത്

Published

|

Last Updated

ഇറ്റാനഗര്‍ | അരുണാചല്‍ പ്രദേശിലെ തവാങ് ജില്ലയിലെ സെല തടാകത്തില്‍ രണ്ട് മലയാളികള്‍ മരിച്ച സംഭവത്തില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മലപ്പുറം സ്വദേശി മാധവ് മധുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന കൊല്ലം സ്വദേശി ദിനു പ്രകാശിന്റെ മൃതദേഹം ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു.

ഏഴംഗ സംഘത്തിലെ രണ്ടുപേരാണ് അപകടത്തില്‍ മരിച്ചത്. മറ്റൊരാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ മുങ്ങിപ്പോയത്. ഐസില്‍ നടക്കുന്നതിനിടെയാണ് സംഘം അപകടത്തിനിരയായത്. സംഘത്തിലുണ്ടായിരുന്ന മറ്റ് അഞ്ച് പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

നിലവില്‍ മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ വിമാനമാര്‍ഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest