Connect with us

Editors Pick

കടിച്ചാൽ 15 മിനിറ്റിൽ മരണം; ലോകത്തിലെ ഏറ്റവും മാരകമായ ചിലന്തിയെ അറിയാം

ഇവയുടെ വിഷത്തിൽ ശക്തമായ ഒരു ന്യൂറോടോക്സിൻ അടങ്ങിയിട്ടുണ്ട്. ഇത് കഠിനമായ വേദനയ്ക്കും മരണത്തിനും കാരണമാകും.

Published

|

Last Updated

നുഷ്യനെ കൊല്ലാൻ മാത്രം വിഷമുള്ള ജീവികൾ ലോകത്തുണ്ടെന്ന്‌ നമുക്കറിയാം. പാമ്പുകളിൽ അണലി പോലുള്ളവ ഏറ്റവും വലിയ വിഷജീവികളാണ്‌. അതേസമയം ചിലന്തികളിലുമുണ്ട്‌ ചിലർ. അത്തരത്തിലുള്ള ഒരാളാണ്‌ കിഴക്കൻ ഓസ്‌ട്രേലിയയിൽ നിന്നുള്ള സിഡ്‌നി ഫണൽ-വെബ് സ്‌പൈഡർ.

ലോകത്തിലെ ഏറ്റവും അപകടകാരിയായ ചിലന്തിയായാണ്‌ ഇവയെ കണക്കാക്കുന്നത്.
35 ഇനം ഫണൽ ചിലന്തികൾ ലോകത്തുണ്ട്‌. ഇവയിൽ സിഡ്‌നി ഫണൽ വെബ്‌ സ്‌പൈഡർ വ്യത്യസ്‌തരാണ്‌. ഇവയുടെ വിഷത്തിൽ ശക്തമായ ഒരു ന്യൂറോടോക്സിൻ അടങ്ങിയിട്ടുണ്ട്. ഇത് കഠിനമായ വേദനയ്ക്കും മരണത്തിനും കാരണമാകും.ഓസ്‌ട്രേലിയയിലെ സബർബിയയിലും ബുഷ്‌ലാൻഡിലും വടക്ക് ന്യൂകാസിലും തെക്ക് ഇല്ലവാരയും അതിർത്തി പങ്കിടുന്ന ഒരു പ്രദേശത്താണ് ഇവയെ സാധാരണയായി കാണപ്പെടുന്നത്.

ഒന്നുമുതൽ 10 സെന്‍റിമീറ്റർ വരെ നീളമുള്ളതാണ്‌ സിഡ്‌നി വെബ്‌ സ്‌പൈഡർ.നഖങ്ങൾ വരെ തുളയ്ക്കാൻ കഴിവുള്ള, പിന്നിലേക്ക് അഭിമുഖീകരിക്കുന്ന വലിയ കൊമ്പുകളാണ്‌ ഇവരുടെ ആയുധം.

കറുത്ത നിറത്തിലുള്ള ഇവയുടെ മുൻഭാഗം തിളക്കമുള്ളതും രോമമില്ലാത്തതുമായ ഭാഗമാണ്‌. വയറ് കറുപ്പ് അല്ലെങ്കിൽ ഇരുണ്ട പ്ലം നിറത്തിലാണ്‌ കാണപ്പെടുന്നത്‌. കാലുകൾക്ക്‌ 6 മുതൽ 7 സെന്‍റിമീറ്റർ വരെ വലിപ്പമുണ്ടാകും.പെൺ സ്‌പൈഡറുകളെ അപേക്ഷിച്ച്‌ ആൺ സ്‌പൈഡറുകളാണ്‌ ഇക്കൂട്ടത്തിൽ അപകടകാരികൾ.സാധാരണ ആവാസകേന്ദ്രത്തിൽനിന്ന്‌ പുറത്തിറങ്ങാത്ത പെൺസ്‌പൈഡറുകളെ ഇണചേരാനായി അന്വേഷിച്ച്‌ ആൺസ്‌പൈഡറുകൾ യാത്രതുടങ്ങും.

വേനൽമഴയ്‌ക്ക്‌ ശേഷം രാത്രിയിലാണ്‌ ഈ സഞ്ചാരം. ഈ സമയമാണ്‌ ഇവ പൂന്തോട്ടങ്ങളിലും വീടുകളിലും മറ്റും എത്തുന്നത്‌.പലർക്കും ഇവയുടെ കടിയേൽക്കുന്നത്‌ ഈ സാഹചര്യത്തിലാണ്‌. കടിയേറ്റാൽ ഇവയുടെ വിഷത്തിലുള്ള ന്യൂറോടോക്സിൻ നാഡീവ്യവസ്ഥയെ തകർക്കും. പിന്നീട്‌ ഹൃദയാഘാതം വന്നും മറ്റും മരിക്കുന്നതാണ്‌ സാധാരണയായി കണ്ടുവരുന്നത്‌. എന്നാൽ 1981ൽ ഇവയുടെ കടിയേറ്റാൽ രക്ഷപ്പെടാനായി ഒരു ആന്‍റിവെനം വികസിപ്പിച്ചു. ഇതിനുശേഷം മരണസംഖ്യ വൻതോതിൽ കുറഞ്ഞിട്ടുണ്ട്‌.